trending

ഹൈക്കോടതി ചീഫ് ജസ്റ്റിന് നേരെ ആക്രമണം, കാർ തടഞ്ഞുനിർത്തി, അസഭ്യം പറഞ്ഞു

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രിയിൽ കൊച്ചി ​ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തിൽ വരുമ്പോൾ ആണ് കാർ തടഞ്ഞു നിർത്തിയത്.

ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ​ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു. ടിജോ ഒരു കണ്ടെയ്ന‍ർ ലോറി ഡ്രൈവറാണ്. മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്.

Karma News Network

Recent Posts

വിവാഹപ്പന്തലിൽവെച്ച് വധുവിനെ ചുംബിച്ചു, വരന്റെ പ്രവൃത്തിയിൽ തമ്മിലടിച്ച് ബന്ധുക്കൾ

ലഖ്നൗ : നവ​ദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് ന​ഗറിലാണ് സംഭവം.…

5 mins ago

വീണ്ടും കാട്ടാന ആക്രമണം, സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ്…

26 mins ago

ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും, പദ്മജ വേണുഗോപാൽ

തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ…

32 mins ago

കൊല്ലങ്കോട് പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത്…

1 hour ago

വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി, 14-കാരി വർക്കലയിൽ കടലിൽ മുങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: 14-കാരിയെ വർക്കലയിൽ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.30…

1 hour ago

മതത്തിൻ്റെ പേരിൽ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം, തിരിച്ചടി നൽകിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കെ.സുരേന്ദ്രൻ

മതത്തിൻ്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

1 hour ago