കൊച്ചി: മോന്സന് വിഷയത്തില്‍ സത്യം പുറത്ത് വരണമെന്ന് ഹൈക്കോടതി. പുരാവസ്തു തട്ടിപ്പ് കേസില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ച കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. പുരാവസ്തു തട്ടിപ്പ് കേസില്‍ ഡിജിപി കത്തയച്ച് എട്ട് മാസം കഴിഞ്ഞാണ് റിപ്പോര്‍ട്ട് വന്നതെന്ന് കോടതി വിമര്‍ശിച്ചു. ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും കോടതി പറഞ്ഞു.
സംശയമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ കേസെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഡിജിപി, എഡിജിപി എന്നിവര്‍ അയച്ച കത്തുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, മോന്സന് പുരാവസ്തു വിറ്റില്ലെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വിശദീകരണം. കേസ് വീണ്ടും നവംബര്‍ 11ന് പരിഗണിക്കും.
പുരാവസ്തു സാധനങ്ങള്‍ എന്ന് പറഞ്ഞു ആരെ ഒക്കെ പറ്റിച്ചിട്ടുണ്ട് എന്നാണ് അറിയേണ്ടത്. അധികാരത്തില്‍ ഉള്ള ആരെയെല്ലാമാണ് പറ്റിച്ചതെന്ന് കോടതി ചോദിച്ചു. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ നിയമ നടപടി നേരിടുമെന്ന് ഡിജിപി മറുപടി നല്കി. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം രണ്ട് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ അടുത്ത് പോയിട്ടുണ്ട്. മോന്‍സന്റെ കയ്യിലുള്ളത് പുരാവസ്തു അല്ലെന്ന കാര്യം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നോ എന്ന് കോടതി ചോദിച്ചു.
നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ എന്നും കോടതി ചോദിക്കുന്നു. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോന്‍സണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…