topnews

കൊച്ചിയിലുണ്ടായ വെള്ളക്കെട്ടില്‍ കോര്‍പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി. രണ്ട് ദിവസം മഴ പെയ്തതോടെ കൊച്ചിയില്‍ വെള്ളക്കെട്ട് ഉണ്ടായ സംഭവത്തില്‍ കോര്‍പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ക്രെഡിറ്റ് വെള്ളക്കെട്ട് ഇല്ലാത്തപ്പോള്‍ എടുത്താല്‍ പോരെന്നും വെള്ളക്കെട്ടുണ്ടാകുമ്പോള്‍ വിമര്‍ശനം നേരിടാനും കോര്‍പറേഷന്‍ തയ്യാറായിരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. എന്താണ് ഇത്ര അധികം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും ഫലപ്രദമാകാത്തതെന്നും കോടതി ചോദിച്ചു.

നഗരത്തിലെ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കോര്‍പറേഷന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. അതേസമയം കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു. തുടര്‍ന്നാണ് കോര്‍പ്പറേഷനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

രണ്ട് ദിവസമായി കൊച്ചിയില്‍ പെയ്യുന്ന മഴയില്‍ വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. കൊച്ചി നഗരത്തിലെ പ്രധാന ഭാഗങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. തുടര്‍ന്ന് അമിക്കസ്‌ക്യൂറി ഇക്കാര്യം വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. എന്ത് കൊണ്ടാണ് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാത്തതെന്നും പ്രശ്‌നം പരിഹരിക്കുന്നതിനായി ഇത്രയൊക്കെ ചെയ്തിട്ടും ഫലം കാണാത്തത് എന്താണെന്നും കോടതി ചോദിച്ചു.

അതേസമയം അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വെള്ളക്കെട്ടില്‍ വിശദീകരണം നല്‍കാന്‍ കോര്‍പറേഷനോടും ജില്ലാ ഭരണകൂടത്തോടും കോടതി ആവശ്യപ്പെട്ടു.

Karma News Network

Recent Posts

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

1 min ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago