kerala

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി. പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങള്‍ തടയുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം. കേരളത്തില്‍ നടക്കുന്ന് അംഗീകരിക്കുവാന്‍ കഴിയില്ല. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണ്. എന്നിട്ടും നടത്തിയെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിദ ഭാഗങ്ങളില്‍ അക്രമങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി. ജസറ്റിസ് ജയശങ്കരന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

അതേസമയം സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക ആക്രമണം. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയര്‍ പോലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെയാണ് ആക്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ യാത്രക്കാരെ അസഭ്യം പറയുന്നത് എതിര്‍ത്തപ്പോഴാണ് ആക്രമണം ഉണ്ടായത്.

കണ്ണൂര്‍ ഉള്ളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്ക് യാത്രക്കാരന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. എ നിവേദിനാണ് പരിക്കേറ്റത്. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിയില്‍ കെഎസ്ആര്‍ടിസി ബസ്സും ആക്രമിച്ചു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ കട അടിച്ച് തകര്‍ത്തു. 15 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലിന് നേരെ കല്ലേറുണ്ടായി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കോട്ടയത്ത് ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. യാത്രക്കാരെ തടയുവാന്‍ ശ്രമിച്ചപ്പോഴായിരുന്നു പോലീസിന്റെ ഇടപെടല്‍. തിരുവന്തപുരം മംഗലപുരത്ത് പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തവര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ചാവക്കാട് എടക്കുഴിയൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞ ഒരാള്‍ പിടിയില്‍.

ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കേരളം മുഴുവന്‍ അഴിഞ്ഞാടിയിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപിയും സ്വീകരിക്കാതെ പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോപ്പുലര്‍ ഫ്രണ്ടിന് ഇപ്പോള്‍ ചെയ്യുന്നത് പ്രത്യേപകാരമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സഹായത്തിന്റെയെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ കലാപസമാനമായ അന്തരീക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

8 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

15 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

44 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

44 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago