topnews

‘അഷ്ടാഭിഷേകം കുറയ്ക്കണം, ശബരിമലയിലെ തിരക്ക്;  നിർദേശങ്ങളുമായി ഹൈക്കോടതി

പമ്പ: ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക് കൂടിയതോടെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണം. 75,000ന് മുകളിൽ തീർഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് കോടതിയുടെ നിർദേശം. പമ്പ-നിലക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്താനും ദേവസ്വം ബഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശബരിമലയിൽ വൻ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്.  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അത് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണം. പമ്പ-നിലക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ പത്തനംതിട്ട ജില്ലാ കലക്ടർ  ഉറപ്പുവരുത്തണം. അന്നദാന സൗകര്യങ്ങൾ ദേവസ്വം ഓഫീസർ ഉറപ്പുവരുത്താനും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു.

മരക്കൂട്ടത്തിൽ കഴിഞ്ഞ ദിവസം സന്ധ്യയ്ക്കുണ്ടായ തിക്കിലും തിരക്കിലും പോലീസുകാർക്കും തീർത്ഥാടകർക്കും പരിക്കേറ്റിരുന്നു. നിലക്കലിലേക്കുള്ള  കെ.എസ്.ആർ.ടി.സി ബസുകളിലും വൻ തിരക്കാണ്. ഇന്ന് സന്നിധാനത്തെത്തുന്ന ഭക്തരുടെ കണക്കും, അഷ്ടാഭിഷേകമടക്കം നടത്തിയതിന്റെ വിവരങ്ങളും തിങ്കളാഴ്ച സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിക്കും.

Karma News Network

Recent Posts

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

5 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

28 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

30 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

31 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

40 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

56 mins ago