entertainment

സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു, ‘പറഞ്ഞുറപ്പിച്ച തുക നൽകാതെ സംഘാടകർ പറ്റിച്ചു’

കൊച്ചി. ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേജ് ഷോയിൽ പങ്കെടുക്കാതെ പണം തട്ടിയെന്ന കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തുടർനടപടികൾ തടഞ്ഞ ഹൈക്കോടതി സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും വിശദീകരണം ആവശ്യപ്പെട്ടു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കുന്നതാണ്.

കോഴിക്കോട് വെച്ച് ആണ് 2018 മേയിൽ സ്റ്റേജ് ഷോ നടത്താൻ തീരുമാനി ച്ചിരുന്നത്. എന്നാൽ പ്രളയം ഉൾപ്പെടെയുള്ള കാരണങ്ങളെ തുടർന്ന് പല തവണ ഷോ മാറ്റി വച്ചു.​ തുടർന്ന് സ്റ്റേജ് ഷോയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് ക്രൈംബ്രാഞ്ചിന് പരാതി നൽകുകയാണ് ഉണ്ടായത്.

2018 മേയ് 11ന് കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘടകർ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും സണ്ണിയുടെ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. 15 ലക്ഷം അഡ്വാൻസ് നൽകി. പിന്നീട് ഷോ 2018 ഏപ്രിൽ 27ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഷോ, മേയ് 26ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു,​ ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14ന് ഷോ നടത്താൻ സംഘാടകർ തയ്യാറായി. എന്നാൽ ജനുവരി അവസാനത്തിന് മുമ്പ് പണം മുഴുവനും നൽകാത്തതിനെ തുടർന്ന് ഷോ നടത്തിയില്ലെന്നും സണ്ണി ലിയോൺ ഹർജിയിൽ വ്യക്തമാക്കുന്നു.

മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26-ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു. പ്രളയവും കാലാവസ്ഥാ പ്രശ്‌നങ്ങളും നിമിത്തം പിന്നീട് പലതവണ ഡേറ്റ് മാറ്റി. ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് ഷോ നടത്താൻ സംഘാടകർ തയ്യാറാവുകയായിരുന്നു. ഷോയുടെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് പണം നൽകാത്തതിനാൽ ഷോ നടത്തിയില്ലെന്നും ഹർജിക്കാരി ഹർജിയിൽ പറഞ്ഞിട്ടുണ്ട്. പറഞ്ഞുറപ്പിച്ച തുക നൽകാതെ സംഘാടകരാണ് തന്നെ വഞ്ചിച്ചതെന്നും സണ്ണി ലിയോൺ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

Karma News Network

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

13 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

15 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

38 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

53 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

1 hour ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

1 hour ago