topnews

മുഖ്യമന്ത്രി പിണറായി വിജയൻ നുണയൻ മാപ്പ് പറയണം- കൊല്ലം രൂപത

മുഖ്യമന്ത്രി പിണറായി വിജയൻ നുണയൻ എന്ന് കൊല്ലം രൂപത. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വീണ്ടും നുണകള്‍ പറയുകയാണ്‌. ഇനി പിണറായി വിജയൻ മാപ്പ് പറയുകയാണ്‌ വേണ്ടത്. ഇതോടെ കടപ്പുറം വീണ്ടും പങ്കായം എടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്‌

മൽസ്യ തൊഴിലാളികളിൽ വൻ സ്വാധീനം ഉള്ള രൂപതയാണ്‌ കൊല്ലത്തേത്.കൊല്ലം രൂപതാ അല്മായ കമ്മീഷനാണ്‌ രംഗത്ത് വന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതാണ്. നിരര്‍ഥക ന്യായീകരണങ്ങള്‍ക്കു പകരം മുഖ്യമന്ത്രിയും മേഴ്സിക്കുട്ടിയമ്മയും മാപ്പ് പറയണമെന്നും അല്‍മായ കമ്മിഷന്‍ ആവശ്യപ്പെട്ടു. നേരത്തേ ബിഷപ്പിനെതിരേ വിമർശനവുമായി പിണറായി വന്നിരുന്നു. ഇത് ലത്തീൻ സഭയേ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്‌ .സർക്കാറിനെതിരായ ഇടയ ലേഖനത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

മുഖ്യമന്ത്രിയേ പൂട്ടി കേന്ദ്ര സർക്കാർ നീക്കം ഇങ്ങനെ

ആഴക്കടൽ മൽസ്യ ബന്ധന കരാറിൽ പിണറായിയെ പൂട്ടി കേന്ദ്ര സർക്കാർ. എന്തൊക്കെ കരാറും ധാരണാ പത്രവും കേരളാ സർക്കാർ ഒപ്പിട്ടാലും അതെല്ലാം തടയും. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കില്ല. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ കടലിൽ ഒരു കലാപരിപാടിയും ഇനി പിണറായിക്ക് എത്ര വളഞ്ഞ വഴിയിലൂടെ ആണേലും നടത്താൻ ആവില്ലെന്ന് ഇതോടെ വെട്ടി തുറന്ന് പറയുകയാണ്‌ കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്ങ്.ആഴക്കടൽ കരാറിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്ങ്  രൂക്ഷമായ വിമർശനം നടത്തി. മത്സ്യബന്ധന കരാറിലൂടെ എൽഡിഎഫ് സർക്കാർ കമ്മീഷൻ തട്ടാനാണ് ശ്രമിക്കുന്നത്. അഴിമതിയില്‍ മുങ്ങിയും പൊങ്ങിയും നില്‍ക്കുന്ന പിണറായി സര്‍ക്കാറിന് ഈ വിവാദങ്ങളൊന്നും ബാധകമല്ല. മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാറിന് കേന്ദ്രം ഒരിക്കലും അനുമതി നൽകില്ലെന്നും ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ യുദ്ധ പ്രഖ്യാപനവുമായി ലത്തീൻ സഭ, ബിഷപ്പിന്റെ നിലപാട്

മറ്റൊരു പ്രധാന കാര്യം ലത്തീൻ രൂപതയും ഈ വിഷയത്തിൽ പിണറായി സർക്കാരിനെതിരേ രംഗത്ത് വന്നിരിക്കുന്നു. ആഴ കടൽ മൽസ്യ ബന്ധനം നടത്തുവാനുള്ള നീക്കങ്ങൾ തടയണം എന്നും അന്വേഷിക്കണം എന്നും ലത്തീൻ സഭ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് അറിയിച്ചു. ലത്തീൻ രൂപതയുടെ ഈ നീക്കം പിണറായിക്ക് അപ്രതീക്ഷിത അടിയായി. തെരഞ്ഞെടുപ്പ് വേളയില്‍ വലിയ ചർച്ച വിഷയമായി മാറിയിരിക്കുകയാണ് ആഴക്കടല്‍ മത്സ്യബന്ധനവിവാദം. ഈ വിഷയത്തില്‍ ആശങ്കയറിച്ച് ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിലാണ്‌ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് ചർച്ച നടത്തിയത്.

കേരള വ്യവസായ വികസന കോര്‍പ്പറേഷനും, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും എണ്ണായിരം കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിരുന്നത്. മത്സ്യബന്ധന ഗവേഷണത്തിനായി 5000 കോടിയും, ട്രോളറുകളുടെ നിര്‍മാണത്തിന് 2950 കോടിയും നിക്ഷേപിക്കാനാണ് ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ധാരണയായത്. മത്സ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ചേര്‍ത്തല പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി ഏക്കറൊന്നിന് 100 രൂപ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേക്ക് നല്‍കാനും തീരുമാനിച്ചു. ഇത്രയേറെ കാര്യങ്ങള്‍ മുന്നോട്ടു പോയശേഷമാണ് ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് ആരോപണമുയര്‍ന്നതും സര്‍ക്കാര്‍ വെട്ടിലായതും.കേന്ദ്ര സർക്കാർ ഇപ്പോൾ സസ്ഥാന സർക്കാരിനെതിരേ തിരിഞ്ഞതും മുഖ്യമന്ത്രിക്ക് മറ്റൊരു പ്രഹരമായി മാറുകയാണ്‌

Karma News Editorial

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

33 mins ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

52 mins ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

1 hour ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

2 hours ago

ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…

2 hours ago

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

2 hours ago