Categories: kerala

പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം നല്‍കണം ; സര്‍ക്കാരിനോട് ഹൈക്കോടതി

2018 ലെ പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം കൊടുത്തുതീര്‍ക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം.

പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ നടപടികള്‍ എന്തായിയെന്നും കോടതി ചോദിച്ചു. അപ്പീല്‍ അനുവദിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്രളയ നഷ്ടപരിഹാരം കിട്ടാത്തതുമായി ബന്ധപ്പെട്ട നിരവധി വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള 15 ഓളം ഹര്‍ജികള്‍ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിര്‍ദേശം. പുതിയ അപേക്ഷകള്‍ സംബന്ധിച്ച ലിസ്റ്റുകള്‍ സര്‍ക്കാര്‍ തയ്യാറാക്കിവരികയായിരുന്നു.

ഇതിനിടെയാണ് വീണ്ടും പ്രളയം ഉണ്ടായത്. ഇതോടെ, ഉദ്യോഗസ്ഥര്‍ക്ക് മറ്റുനടപടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഒന്നര മാസത്തിനകം പുതിയ അപേക്ഷകരുടെ ലിസ്റ്റ് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

Karma News Network

Recent Posts

നവവധുവിന് ഭർത്താവിന്റെ മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ച, പരാതി നൽകി വീട്ടുകാർ

കോഴിക്കോട് : വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ ഭാര്യയുടെ മുഖത്തടിച്ച് യുവാവ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.…

11 mins ago

ട്രെയിനില്‍ വീണ്ടും അക്രമം, ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്.…

26 mins ago

കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം, പൊട്ടിയത് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ : ചക്കരയ്ക്കൽ ബാവോട് ഐസ് ക്രീം ബോംബുകൾ പൊട്ടി സ്ഫോടനം. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. പൊലീസ് പട്രോളിംഗിനിടെയാണ്…

39 mins ago

കെ എസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം, മൂന്നു പേർക്കെതിറെ കേസ്

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം…

54 mins ago

ടൊവിനോ ന്യായീകരിക്കുകയാണ്, പറഞ്ഞതിൽ മാപ്പുപറയാനോ കോപ്പു പറയാനോ തയ്യാറല്ല- സനൽകുമാർ

'വഴക്ക്' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാറും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കം കടുക്കുകയാണ്. സനൽ…

54 mins ago

പുതുവൈപ്പ് ബീച്ചിലെ അപകടം, ചികിത്സയിലിരുന്ന രണ്ടുപേർകൂടി മരിച്ചു

കൊല്ലി: പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഏളംകുളം സ്വദേശി ആൽവിൻ (19)…

1 hour ago