kerala

പണം നിക്ഷേപിച്ചവർ കാലുപിടിക്കട്ടെ എന്നതാണ് കെടിഡിഎഫ്സിയുടെ നിലപാട്, അത് ഇവിടെ നടക്കില്ല, രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം. പണം നിക്ഷേപിച്ചവർ കാലുപിടിക്കട്ടെ, സൗകര്യമുള്ളപ്പോൾ നൽകും എന്നാണ് കെടിഡിഎഫ്സിയുടെ നിലപാട് രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇത്തരം വാദങ്ങൾ ഇവിടെ നടക്കില്ലെന്ന് കോടതി പറഞ്ഞു. നിക്ഷേപകർക്ക് വേണ്ടത് ദയയല്ല ,അവർ നിക്ഷേപിച്ച പണമാണ്.രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് കോടതിയുടെ നിർദ്ദേശം

സംസ്ഥാനത്തിന്റെ ഗ്യാരണ്ടിയിലാണ് നിക്ഷേപകർ പണം നൽകിയത്. അല്ലെങ്കിൽ ആരെങ്കിലും കെടിഡിഎഫ്സിയിൽ പണം നിക്ഷേപിക്കുമോ എന്നും കോടതി ചോദിച്ചു.
കോടതി ആവശ്യപ്പെട്ട് 20 ദിവസമായിട്ടും പണം തിരികെ നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. സമയം നൽകിയിട്ടും പ്രതികരിച്ചില്ലെന്നും കോടതി വിമർശിച്ചു.

അതേസമയം 580 കോടിയോളം രൂപയാണ് ഈ ധനകാര്യസ്ഥാപനത്തില്‍ പൊതുജന നിക്ഷേപമായുള്ളത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് കോടികള്‍ സ്ഥിരനിക്ഷേപമിട്ടവര്‍ ഇപ്പോൾ കുടുങ്ങിയ അവസ്ഥയിലാണ്. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കും തന്നെ പണം തിരിച്ചുനല്‍കാന്‍ കെടിഡിഎഫ്സിക്ക് പറ്റുന്നില്ല.

കൂടാതെ ജീവനക്കാർക്ക് ശമ്പളം നൽകാനും വരുമാനമില്ലാതെയായി. കെടിഡിഎഫ്സി കൈമലര്‍ത്തിയതോടെ വന്‍കിട നിക്ഷേപകര്‍ സര്‍ക്കാരിനെ സമീപിച്ചു. എന്നാൽ ഗതാഗതമന്ത്രി ആന്‍റണി രാജുവും തിരിഞ്ഞുനോക്കാതെയായെന്നാണ് ഉയരുന്ന വിമർശനം.

Karma News Network

Recent Posts

1.30 കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി നവ്യ നായർ

ബിഎംഡബ്ല്യു എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ…

21 mins ago

ഉദ്ഘാടനത്തിന് പോകും, എംപി ആയിട്ടല്ല, നടനായേ വരൂ, അതിന് പണംവാങ്ങിയേ പോകൂ, സുരേഷ് ഗോപി

തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം…

29 mins ago

ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട്: സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

47 mins ago

ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ…

1 hour ago

ലോകം കീഴടക്കിയ കപ്പ് മോദിയെ ഏല്പ്പിച്ച് ടീം ഇന്ത്യ, പ്രാതൽ കഴിഞ്ഞ് കളിച്ച് ചിരിച്ച് മോദിക്കൊപ്പം

ലോകം കീഴടക്കി വന്ന യുദ്ധ വീരന്മാരും പോരാളികളും ഇന്ത്യയിൽ വിമാനം ഇറങ്ങി നേരേ പോയത് നരേന്ദ്ര മോദിയുടെ വീട്ടിലേക്ക്. വിമാനത്താവളത്തിൽ…

1 hour ago

അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂർ: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.…

1 hour ago