topnews

വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ, ഇന്ന് പ്രത്യേക സിറ്റിംഗ്

കൊല്ലം: ലഹരിക്കടിമയായ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ,കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45 നാണ് വിഷയം പരിഗണിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

ഇന്റേണുകൾ, ഹൗസ് സർജൻസ് എന്നിവർക്ക് സുരക്ഷ ഉറപ്പുവരുത്തണം .നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ ആശുപത്രിയിൽ പ്രവർത്തിക്കുന വിദ്യാർത്ഥികൾക്കും നൽകണമെന്നാണ് ആവശ്യം. കോട്ടയം സ്വദേശിയായ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. കൊല്ലം നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനാണ് സന്ദീപ്.

ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് എത്തിച്ചതാണ് ഇയാളെ. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്നാണ് ഇയാളെ കൊട്ടരക്കര ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇയാൾ മുറിവ് തുന്നിക്കെട്ടുന്നതിനിടെ അക്രമാസക്തനാകുകയായിരുന്നു.

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

11 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

24 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

52 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago