mainstories

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്‌, ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ഡി പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കെ ഡി പ്രതാപനും ഭാര്യയും വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ടായിരുന്നു. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ ഇ ഡി ഒരേ സമയം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രതാപനെ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിലേക്ക് ഇ ഡി കടന്നിരിക്കുന്നത്. നിക്ഷേപരില്‍ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്ത കോടികള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ.ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി കോടതിയോട് പറഞ്ഞത്. മെമ്പര്‍ഷിപ്പ് ഫീ എന്ന പേരില്‍ പ്രതികള്‍ തട്ടിയത് 1157 കോടി രൂപയാണ്.

karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

4 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

4 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

5 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

6 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

6 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

7 hours ago