കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമായി 14 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് അംഗത്വ ഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1157 കോടി രൂപ തട്ടിയതായാണ് കണ്ടെത്തല്‍. ഇതില്‍നിന്ന് 250 കോടി പ്രമോട്ടര്‍മാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെന്നാണ് ആരോപണം. നേരത്തേ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇത് നിലനിര്‍ത്തിക്കൊണ്ടാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചിരിക്കുന്നത്.
കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്സിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ചതിലുള്‍പ്പെടുന്നു. ഇതിനുപുറമേ 70 ലക്ഷം രൂപയുടെ കറന്‍സികളും സ്വര്‍ണാഭരണങ്ങളും നാല് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…