Premium

ഹിജാബ് പ്രതിഷേധം :ലോകകപ്പ് മത്സരത്തിൽ ദേശീയഗാനം ആലപിക്കാതെ ഇറാൻ ടീം

ഇറാനിലെ ഹിജാബ് പ്രതിഷേധം ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് വരെ എത്തി. ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇറാന്‍ താരങ്ങള്‍ ദേശീയ ഗാനം ആലപിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം നിന്നത് അന്താരാഷ്ട്ര സമൂഹത്തില്‍ തന്നെ ചര്‍ച്ചയായി. ലോകത്തിന് മുന്നില്‍ ഇറാന്‍ ഭരണകൂടം ഇതോടെ നാണം കേട്ട് തലതാഴ്ത്തി.

ഇറാന്‍ ഭരണകൂടത്തിന് ശക്തമായ താക്കീത് ആണ് പ്രതിഷേധത്തിലൂടെ ഇറാന്‍ താരങ്ങള്‍ നല്‍കിയിരിക്കുന്നത്. ദേശീയ ഗാനം എന്നത് ഓരോ രാജ്യസ്‌നേഹി യുടേയും വികാരം ആണ്. ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതികളേും കുട്ടികളേയും ഉള്‍പ്പെടെ കൊന്നൊടുക്കിയ മതഭ്രാന്ത് മൂത്ത ഭരണകൂടത്തോട് വേറെന്ത് രീതിയിലാണ് അവര്‍ പ്രതിഷേധം അറിയി ക്കേണ്ടത്. അതും ലോകം ശ്രദ്ധിക്കുന്ന ലോകകപ്പ് വേദിയില്‍ ആയത് ഇറാന്‍ ഭരണകൂടത്തിന്റെ മുഖത്തേറ്റ കനത്ത അടിയായി ഇറാന്‍ താരങ്ങളുടെ പ്രതിഷേധം.

മത്സരത്തിന് മുമ്പ് ദേശീയ ഗാനം മുഴങ്ങുമ്പോള്‍ ടീമംഗങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാന്‍ താരം അലിറെസ് ജഹന്‍ബക്ഷെ വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണിത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് 11 ഇറാന്‍ താരങ്ങളും ദേശീയ ഗാനം ആലപിക്കാതെ നിന്നത്.

പോലീസ് കസ്റ്റഡിയില്‍ മഹ്സ അമീനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ടുമാസമായി ഇറാനില്‍ പ്രതിഷേധം നടക്കുകയാണ്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് അമീനി പാലിച്ചില്ലെന്ന ചൂണ്ടികാട്ടിയാണ് അനീമിയെ അറസ്റ്റ് ചെയ്യുന്നത്. നേരത്തേ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി കായികതാരങ്ങള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഇതിനിടെ ഇറാനില്‍ ചലച്ചിത്ര താരം ഹെംഗാമെ ഗാസിയാനി അറസ്റ്റിലായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹിജാബ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇത് തന്റെ അവസാന പോസ്റ്റായിരിക്കാമെന്ന് പറഞ്ഞാണ് നടി ഇന്‍സ്റ്റഗ്രാമില്‍ ഹിജാബ് ഇല്ലാതെ എത്തിയത്. ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല. എനിക്ക് എന്ത് തന്നെ സംഭവിച്ചാലും അറിയുക, എന്റെ അവസാന ശ്വാസം വരെ ഞാന്‍ ഇറാനികള്‍ക്കൊപ്പമായിരിക്കും’- ഗാസിയാനി കുറിച്ചു.

ഏകാധിപതി തുലയട്ടെ’ ഇറാനില്‍ സ്ത്രീകല്‍ മുഴക്കുന്ന മുദ്രാവാക്യമാണിത്. ഇറാനില്‍ ഹിജാബ് ധരിച്ചപ്പോള്‍ ചില മുടിനാരുകള്‍ പുറത്ത് കണ്ടുവെന്ന ‘കുറ്റത്തിന്’ മതപൊലീസായ ഗഷ്ത് ഇ ഇര്‍ഷാദിന്റെ കസ്റ്റഡിയില്‍ 22 കാരിയായ മഹ്‌സ അമിനി ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടതോടെയാണ് ഇറാനിലെ ഹിജാബിനും മതപൊലീസിനും അവയെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനുമെതിരായ പ്രതിഷേധങ്ങള്‍ ലോകശ്രദ്ധ നേടുന്നത്.

മഹ്സ അമിനി മരണപ്പെടുന്ന 2022 സെപ്റ്റംബര്‍16 മുതലുള്ള രണ്ട് മാസക്കാലത്തിനിടെ, 19 നഗരങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളിലായി, ഇതിനോടകം അതിക്രൂരന്മാരായ ഗഷ്ത്-ഇ ഇര്‍ഷാദ്, വെടിവച്ചും തല്ലിച്ചതച്ചും കൊലപ്പെടുത്തിയത് 233 സാധാരണക്കാരെയാണ്. ഇതില്‍ 18 വയസില്‍ താഴെയുള്ള 32 കുട്ടികളും ഉള്‍പ്പെടും. 14,000 ത്തോളം വരുന്ന ഇറാനികള്‍, ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയെന്ന ഒറ്റക്കാരണത്താല്‍ ഇന്ന് വെളിച്ചം പോലും കടക്കാത്ത ഇരുട്ടറകളിലാണ്. അവരില്‍ എത്ര പേര്‍ ഇന്ന് ജീവനോടെയുണ്ടെന്ന് ആര്‍ക്കറിയാം ?

അമേരിക്ക, ഓസ്ട്രേലിയ, ജര്‍മനി, സ്വീഡന്‍, ചിലി തുടങ്ങിയ ലോകരാജ്യ ങ്ങളെല്ലാം മഹ്സ അമിനിയുടെ മരണത്തിലും പ്രതിഷേധക്കാരെ വകവരുത്തുന്ന ഇറാന്റെ നിഷ്ടൂര അതിക്രമത്തിനുമെതിരെ നിലപാട് വ്യക്തമാക്കി. ലിംഗസമത്വത്തിനും സ്ത്രീ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന യുഎന്‍ കമ്മീഷന്‍ ഓണ്‍ ദ സ്റ്റേറ്റസ് ഓഫ് വുമണില്‍ നിന്ന് ഇറാനെ പുറത്താക്കാന്‍ അമേരിക്ക നീക്കം നടത്തി കഴിഞ്ഞു. ‘സ്ത്രീകളുടെ അവകാശങ്ങളെ നിരന്തരമായി അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന് ഇത്തരമൊരു സംഘടനയില്‍ തുടരാന്‍ അവകാശമില്ല’- എന്നാണ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ദൃഢസ്വരത്തില്‍ പറഞ്ഞത്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

12 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

13 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

34 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

55 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

55 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago