entertainment

ഫ്രീയായി കിട്ടില്ല, ലോക്ക് ഡൗണ്‍ സമയത്തെ തന്റെ പ്രധാന വരുമാനം ഇതായിരുന്നു, തുറന്ന് പറഞ്ഞ് ഹിമ ശങ്കര്‍

മലയാളികളുടെ പ്രിയ താരമാണ് ഹിമ ശങ്കര്‍. നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായി തിളങ്ങിയ താരം ബിഗ്‌ബോസ് റിയാലിറ്റി ഷോയിലും എത്തിയിരുന്നു. തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയും ഭയവും കാട്ടാത്ത നടിയാണ് ഹിമ. ഇപ്പോള്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പേഴ്‌സണല്‍ ട്രെയിനിംഗ് നല്‍കുകയാണ് താരം ലോക്ക്ഡൗണ്‍ സമയത്തെ തന്റെ പ്രധാന വരുമാനം ഈ പേഴ്‌സണല്‍ ട്രെയിനിംഗ് ക്ലാസ് ആയിരുന്നു എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹിമ പറയുന്നു.യ .

ഹിമ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി പേഴ്‌സണല്‍ ട്രെയിനിംഗ് ആണ്… അഭിനയിക്കാന്‍ താത്പര്യം ഉള്ളവര്‍ക്കും, അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അഭിനയിക്കാന്‍ അറിയാത്തവര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാക്കികൊടുക്കലും, ആണ് ലോക് ഡൗണിലെ പ്രധാന വരുമാനം. കുറച്ചു പേര് അവരുടെ ടെന്‍ഷന്‍ മാറ്റാന്‍ രഹസ്യം ആയി ട്രെയിനിംഗ് എടുത്തിട്ടുണ്ട്. തീയേറ്റര്‍ അതിനു പറ്റിയ ഒരു നല്ല ഉപാധി തന്നെയാണ്..അഭിനയം വളരെ ഈസി ആയി പറഞ്ഞു കൊടുക്കാന്‍ കഴിയുന്നത് ജീവിതത്തിലെ, പല ഘട്ടങ്ങളിലും ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആണ്..

കേള്‍ക്കുമ്പോള്‍ ഈസി ആയി തോന്നാം..പക്ഷേ, അതിനു പിറകില്‍ ഒരുപാട് വര്‍ഷത്തെ ത്യാഗങ്ങളും, ഒബ്‌സര്‍വേഷനും ഉണ്ട്.. ഇഷ്ടമുള്ള വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ, ഫലം ആണ് ഇത്ര സിംപിള്‍ ആയി നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്. മാത്രം അല്ല, ഒരിക്കല്‍ കറക്റ്റ് ചെയ്തു കഴിഞ്ഞാല്‍ ജീവിത കാലം മൊത്തം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ആക്ടിംഗ് ട്രെയിനിംഗ്.. ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്..

ഇത് പറയുന്നത്, ട്രെയിനിംഗ് ചെയ്യുമോ എന്ന് ചോദിക്കുന്ന പലരും, ഫ്രീ ആയി കിട്ടിയാല്‍ കൊള്ളാം എന്ന മനോഭാവത്തില്‍ വരുമ്പോള്‍ ഉള്ള, irriration ഒന്ന് എക്‌സ്പ്രസ്സ് ചെയ്യാന്‍ ആണ് … ഞാന്‍ ഫീസ് ചോദിക്കുമ്പോള്‍ കൊടുക്കുന്ന പ്രോഡക്ട് value എനിക്ക് നല്ല നിശ്ചയം ഉണ്ട്. എന്റെ ജീവിതത്തില്‍ പണം ഒരു പ്രശ്‌നം അല്ലാതെ ആകുമ്പോള്‍ ആണ് എനിക്ക് നിങ്ങള്‍ക്ക് ഫ്രീ ആയി സേവനം ഇക്കാര്യത്തില്‍ ചെയ്യാന്‍ മനസുണ്ടാകുക.. എന്നെ ഇഷ്ടമല്ലാത്ത ആളുകള്‍ ഉണ്ടാകും.. അവരുടെ നെഗറ്റീവ് ഇമ്പ്രഷന്‍ പലരുടെയും എന്നിലേക്ക് എത്തുന്ന വഴികളെ മുടക്കിയിട്ടും ഉണ്ട്…

എന്റെ കയ്യിലുള്ള ട്രെയിനിംഗ് എക്‌സ്പീരിയന്‍സ്, അത് നിങ്ങള്ക്ക് ഉണ്ടാക്കുന്ന change തന്നെയാണ് എന്റെ കോണ്‍ഫിഡന്‍സ്.. അത് മനസ്സിലാകുന്നവര്‍ എന്റെ ക്ലാസ്സില്‍ ഇരുന്നിട്ടുള്ളവര്‍ തന്നെ ആണ്… അവരോട് ചോദിക്കുക.. ഞാന്‍ ഒരു ഓണ്‍ലൈന്‍ ആക്ടിംഗ് ക്ലാസ്സ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുക ആണ്.. ഫീസ് ഉണ്ട്.. ഒപ്പം ഒരു relaxation sessions അവശ്യം ഉള്ളവര്‍ക്ക് മാത്രം… ഇന്‍ബോക്‌സ് വഴി അന്വേഷിക്കുന്നവര്‍ ഇത് ഒരു പരസ്യം ആയി എടുക്കണം. എന്നെ അറിയുന്നവരും, എന്റെ ക്ലാസ്സില്‍ ഇരുന്നിട്ടുള്ളവരും സപ്പോര്‍ട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു.. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.. ഇത് അഹങ്കാരം അല്ല കേട്ടോ.. ആത്മവിശ്വാസം ആണ്..

Karma News Network

Recent Posts

രേണുകാ സ്വാമിയുടെ കൊലപാതകം, നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി

ബംഗളൂരു: രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി. നടന്റെ ബംഗളൂരുവിലെ ഫാം ഫൗസിൽ…

41 mins ago

രാജ്യദ്രോഹ പരാമർശം; അരുന്ധതി റോയിക്കെ​തി​രെ കുറ്റപത്രം സമർപ്പിക്കും

ന്യൂഡൽഹി: രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കും ശൈഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ ഡൽഹി പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന്…

53 mins ago

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്. കൊല്ലാട്…

1 hour ago

എംഡിഎംഎയുമായി അറസ്റ്റിൽ, സർമീൻ അക്തർ രഹസ്യ ഭാഗത്ത് കടത്തിയത് 50ലക്ഷത്തിന്റെ ലഹരിമരുന്ന്

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു…

2 hours ago

സുരേഷ് ഗോപിയോടൊപ്പം നമ്മളും എന്ന ഇക്വേഷൻ അനേകം പേർക്ക് തണൽ നല്കും, ദുരിതമനുഭവിക്കുന്നവരോട് നമുക്കും ചില ബാധ്യതയുണ്ട്

ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്, നമുക്കും ചില ബാധ്യതയുണ്ടെന്ന് രാമസിംഹൻ. സുജാതയുടെ വീടിനായി ഒരു ലക്ഷം മതി ബാക്കി…

2 hours ago

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഹാരീസ് ബീരാനും, ജോസ് കെ മാണിയും, പിപി സുനീറും

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ…

3 hours ago