topnews

11-ാമത് അന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് തലസ്ഥാനത്ത് ഇന്ന് തുടക്കം

തിരുവനന്തപുരം : ഹിന്ദു മഹാസമ്മേളനത്തിന് തലസ്ഥാനത്ത് ഇന്ന് തുടക്കമാകും. ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് 11-ാമത് അന്തപുരി ഹിന്ദു മഹാസമ്മേളനം പുത്തരിക്കണ്ടം മൈതാനയിൽ ഇന്ന് ആരംഭിക്കുന്നത്. ഇന്ന് രാവിലെ 9-ന് സന്ന്യാസ സംഗമം നടക്കും. ശബരിമല മുൻമേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗായത്രി ഹോമം നടക്കും. വൈകിട്ട് 4.30 നുള്ള ഉദ്ഘാടന സമ്മേളനത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി ഭദ്രദീപം തെളിയിക്കും.

കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ബ്രഹ്‌മാന്ദ സരസ്വതി, സ്വാമി സുകുമാരനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ എംഎൽഎ ഒ.രാജഗോപാൽ, മുതിർന്ന ബിജെപി നേതാവ് പി.പി മുകുന്ദൻ, കാലടി ബോധാനന്ദാശ്രമം സ്വാമി ഹരിഹരാനന്ദ, മേനക സുരേഷ്, ലളിതാ കസ്തൂരി, സി.കെ. കുഞ്ഞ്, നാരീശക്തി ചെയർപേഴ്‌സൺ ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘ പുഴ മുതൽ പുഴ വരെ ‘ സിനിമയുടെ നിർമാതാവും സംവിധായകനുമായ രാമസിംഹനെ (അലിഅക്ബർ)ആദരിക്കും.നാളെ നടക്കുന്ന പൊതുസമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖ്യാതിഥിയാകും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തും.

ബിജെപി സംസ്ഥാന പ്രസിഡന്റെ കെ.സുരന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റെ വിജിതമ്പി തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ 23 ഞായറാഴ്ച 5 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ഡോ.ബിജു രമേശ് അദ്ധ്യക്ഷത വഹിക്കും. ഡോ. ടി.പി. സെൻകുമാർ ഐപിഎസ് (മുൻ ഡിജിപി) പങ്കെടുക്കും. ഏപ്രിൽ 24 തിങ്കളാഴ്ച കേന്ദ്രമന്ത്രി സ്വാധി നിരഞ്ജൻ ജ്യോതി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഏപ്രിൽ 25 ചൊവ്വാഴ്ച നടക്കുന്ന പൊതുസമ്മേളനം സ്വാമി അദൃശ്യ കാടിസിന്ദേശ്വര (മഠാധിപതി,ശ്രീക്ഷേത്ര സിദ്ധഗിരിമഠം,കോലാപ്പൂർ) ഉദ്്ഘാടനം നിർവഹിക്കും. ശ്രീ എ.കസ്തൂരി അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

23 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

56 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago