topnews

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ എംപിയുടെ വിവാദ പരാമർശം

ഹിന്ദി അവികസിത സംസ്ഥാനങ്ങളുടെ ഭാഷയാണെന്നും ഹിന്ദി നമ്മളെ ശൂദ്രരാക്കുമെന്നും ഡിഎംകെ രാജ്യസഭ എംപി ഇളങ്കോവന്റെ വിവാദ പരാമർശം. ഹിന്ദി പഠിക്കേണ്ട ആവശ്യമില്ല. രാജ്യത്ത് ചില വികസിത സംസ്ഥാനങ്ങളിൽ ഹിന്ദി ഒന്നാം ഭാഷയല്ല. അത് നമ്മുടെ നാട്ടിൽ പ്രവേശിച്ചാൽ ദോഷമാണെന്നും നമ്മുടെ സമ്പന്നമായ സംസ്കാരത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് എംപിയുടെ വിവാദ പരാമർശമുണ്ടായത്. ഇളങ്കോവന്റെ പ്രസ്താവന ജാതീയ അധിക്ഷേപമാണെന്ന വിമർശനമുയർന്നു. എന്നാൽ അവികസിത സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദിയാണ് പ്രധാന ഭാഷയെന്നും ഇളങ്കോവൻ പറഞ്ഞു.

മനുധർമ്മം ഇവിടെ കൊണ്ടുവരാൻ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഹിന്ദി നമുക്ക് ഒരു ഗുണവും ചെയ്യില്ല. സ്വാതന്ത്ര്യത്തിനുമുമ്പ് ഒരാൾക്ക് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ രാജാവാകണമെങ്കിൽ, വർണാശ്രമ ധർമ്മപ്രകാരം ക്ഷത്രിയനായിരിക്കണമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

4 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

25 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

26 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

42 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

50 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

51 mins ago