entertainment

നടനെ ചവിട്ടിയാല്‍ 1001 രൂപ; വിജയ് സേതുപതിക്കെതിരെ ഹിന്ദു മക്കള്‍ കക്ഷി

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ഹിന്ദു മക്കള്‍ കക്ഷി. നടനെ ഒരു തവണ ചവിട്ടിയാല്‍ 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്ബത്ത് പറഞ്ഞു. വിജയ് സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനച്ചെന്ന് ആരോപിച്ചാണ് നടനെതിരെ സംഘടന രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവം നടന്നതിന് പിന്നാലെ തന്നെ ഇതുമായി ബന്ധപ്പെട്ട വീഡിയോ സേഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന താരത്തിന് പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നതും അക്രമിയെ വിജയ് സേതുപതിയുടെ അംഗരക്ഷകര്‍ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആക്രമണത്തില്‍ വിജയ് സേതുപതിയുടെ സഹായിക്ക് പരുക്കേറ്റു.

ബെംഗളൂരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ ഔപചാരികമായി പരാതി നല്‍കാത്തതിനാല്‍ അക്രമിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. മദ്യലഹരിയിലെത്തിയ പ്രതി താരത്തെ ആക്രമിക്കുകയായിരുന്നു.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

3 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

34 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

36 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

51 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago