world

ഹിസ്ബുള്ള ക്യാമ്പ് തകർത്ത് ഇസ്രായേൽ, ലബനോനിൽ വ്യോമാക്രമണം, ഹിസ്ബുള്ള ഭീകരരേ വധിച്ചു

ലബനോനിൽ ഹിസ്ബുള്ളയുടെ ക്യാമ്പ് തകർത്ത് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം, ഡ്രോൺ വിമാനങ്ങൾ വിക്ഷേപിക്കുന്ന സ്ഥലം എവിടെയാണ്‌ വ്യോമാക്രമണം ഉണ്ടായത്. വടക്കൻ ഇസ്രായേലിലേക്ക് ഡ്രോണുകൾ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രമാണ്‌ നശിപ്പിച്ചത് എന്ന് ഇസ്രായേൽ വ്യോമസേന പറയുന്നു.

സ്ഥിരമായി ഈ കേന്ദ്രത്തിൽ നിന്നാണ്‌ ലബനോൻ ഇസ്ളാമിക ഭീകരന്മാരായ ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോകറ്റുകൾ അയക്കുന്നത്. ഇതിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി തകർക്കുകയായിരുന്നു. ഇവിടെ നിന്നും ഹിസ്ബുള്ള ഭീകരന്മാർ ഡ്രോൺ വിമാനം അയക്കാൻ തയ്യാറെടുക്കുന്നതിന്യ് തൊട്ട് മുമ്പായിരുന്നു ഇസ്രായേൽ വ്യോമസേനയുടെ ബോംബിങ്ങ് ഉണ്ടായത്.

വിക്ഷേപണം നടത്തുന്നതിന് മുമ്പ് ഒരു എയർഫോഴ്സ് വിമാനം സ്ക്വാഡിനെ ആക്രമിക്കുകയും അവർ ഉപയോഗിച്ചിരുന്ന വിമാനം നശിപ്പിക്കുകയും ചെയ്തു,“ ഡസൻ കണക്കിനു ഹിസ്ബുള്ള ഭീകരന്മാരും കൊല്ലപ്പെട്ടതായാണ്‌ വിവരങ്ങൾ.ജനവാസ കേന്ദ്രത്തിനു നടുവിൽ ആയിരുന്നു ഹിസ്ബുള്ള അവരുടെ റോകറ്റ് തറകളും ഡ്രോൺ വിക്ഷേപണ കേന്ദ്രവും പ്രവർത്തിപ്പിച്ചത്. അതിനാൽ തന്നെ ആക്രമണം വലരെ ശ്രദ്ധിച്ചായിരുന്നു എന്നും ഭീകരന്മാർ മാത്രമേ കൊല്ലപ്പെടിട്ടുള്ളു എന്നും ഇസ്രായേൽ പറഞ്ഞു. സിവിലിയൻ ജനങ്ങളേയും സൗകര്യങ്ങളേയും ഭീകര സംഘടനകൾ നടത്തുന്ന വിചിത്രമായ ചൂഷണത്തിന്റെ മറ്റൊരു ഉദാഹരണമാണിത് എന്നും ഇസ്രായേൽ പറഞ്ഞു. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ സൈറ്റുകളിലും ഐഎഎഫ് യുദ്ധവിമാനങ്ങൾ ഇന്ന് ആക്രമണം നടത്തിയതായി സൈന്യം കൂട്ടിച്ചേർക്കുന്നു.

ഗാസ മുനമ്പിൽ നിന്ന് സൈന്യം പിടികൂടിയ ഫലസ്തീനികളുടെ പുതിയ ചോദ്യം ചെയ്യൽ വീഡിയോകൾ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടു.ഹമാസ് സിവിലിയന്മാരെ ഭീകരതയുടെ മറയായി ഉപയോഗിക്കുന്നതിനെ വിശദീകരിക്കുന്നു. മുൻ ഹമാസ് പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞ സഹ്ദി അലി സഹ്ദി ഷാഹിൻ, മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ യൂണിറ്റ് 504-ലെ ചോദ്യം ചെയ്യുന്നവരോട് പറഞ്ഞു, ജനങ്ങൾക്കിടയിൽ ഒളിവിൽ കഴിയുന്നത് സിവിലിയന്മാരേ ആക്രമിക്കില്ല എന്ന ധാരണയിലാണ്‌ എന്നും.മറ്റൊരു പലസ്തീൻ സിവിലിയനാന യാസിൻ അറാഫ് പറയുന്നത് ഇങ്ങിനെ..ഞാൻ ഹമാസ് പ്രവർത്തകനല്ല.

താൻ വടക്കൻ ഗാസയിൽ നിന്ന് സ്ട്രിപ്പിന്റെ തെക്ക് ഭാഗത്തേക്ക് ഒരു മാനുഷിക ഇടനാഴിയിലൂടെ പോകുകയായിരുന്നുവെന്ന് യാസിൻ പറഞ്ഞു. ആ സമയത്ത് ഹമാസ് തോക്കുധാരികൾ തന്നെയും മറ്റ് സാധാരണക്കാരെയും വലിച്ചിഴച്ച് ഷിഫ ഹോസ്പിറ്റലിൽ എത്തിച്ചു. താനും മറ്റ് സാധാരണക്കാരും ആശുപത്രിയുടെ താഴത്തെ നിലയിലായിരുന്നുവെന്നും ഐ‌ഡി‌എഫ് സേന മെഡിക്കൽ സെന്ററിൽ എത്തിയപ്പോൾ ഹമാസ് പ്രവർത്തകർ തുരങ്കങ്ങളിൽ നിന്ന് പുറത്തു വന്ന് അഭയം പ്രാപിച്ച സിവിലിയൻമാർക്കിടയിൽ ഒളിച്ചു എന്നും പറഞ്ഞു.ഹമാസ് പ്രവർത്തകരിൽ ഒരാളുമായി താൻ തർക്കിച്ചതായി യാസിൻ പറഞ്ഞു.

“ഞാൻ അവനോട് പറഞ്ഞു, ‘നിങ്ങളുടെ സ്ഥലം ഇവിടെ സാധാരണക്കാരുള്ളതല്ല, താഴെയാണ്. നീ എന്തിനാ കയറി വന്നത്?”അവൻ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി, യുദ്ധം അവസാനിക്കുമ്പോൾ ഞങ്ങൾ ഹമാസ് പ്രവർത്തകർ ആയിരിക്കും സ്കോർ എടുക്കുക എന്നും അപ്പോൾ നീയൊക്കെ എന്നെ ബഹുമാനിക്കും എന്നും ഹമാസുകാരൻ തിരിച്ച് യാസിനോട് മറുപടി നല്കി. ഹമാസ് പോരാളികൾ തന്റെ വീട് കൈക്കലാക്കിയതായിമറ്റൊരു തടവുകാരൻ മുഹമ്മദ് ദാർവിഷ് അമര പറയുന്നു.താൻ വടക്കൻ ഗാസയിലെ ഒരു സ്‌കൂളിൽ അഭയം പ്രാപിക്കുകയായിരുന്നുവെന്നും, തങ്ങളുടെ സാധനങ്ങൾ മോഷ്ടിക്കാൻ ആരും അതിക്രമിച്ചുകയറുന്നില്ലെന്ന് ഉറപ്പാക്കാൻ ഓരോ രണ്ട് ദിവസം കൂടുമ്പോഴും അവരുടെ വീട് പരിശോധിക്കാൻ മകനോട് പറഞ്ഞതായും അമര പറയുന്നു.അതുപ്രകാരം എന്റെ മകൻ അപ്പാർട്ട്മെന്റിൽ പ്രവേശിച്ചു, വാതിൽ തുറന്നു, അപ്പോൾ കണ്ടത് അവിടെ എന്റെ അപ്പാർട്ട്‌മെന്റിൽ യുവാക്കൾ ഉറങ്ങുന്നത് ആയിരുന്നു.

തോക്ക് ധാരികൾ ആയിരുന്നു അവർ. തുരങ്കത്തിൽ നിന്നും രക്ഷപെട്ട് എത്തിയ ഹമാസ് ഭീകരന്മാരായിരുന്നു അത് എന്നും പറഞ്ഞു.ഐഡിഎഫിനെതിരെ പോരാടാൻ തന്റെ വീട് ഉപയോഗിക്കുന്നതിന് ഹമാസിന് താൻ അംഗീകാരം നൽകിയിട്ടില്ലെന്ന് അമര പറയുന്നു.തന്നെ വെറുതേ വിടണം എന്നും അപേക്ഷിച്ചു.ഞങ്ങൾ അപ്പാർട്ട്മെന്റ് വിട്ടപ്പോൾ ഹമാസ് അതിന്റെ നിയന്ത്രണം ഏറ്റെടുത്തു.എന്റെ മകൻ താമസിക്കുന്ന മുകൾ നിലയിൽ… ജനാലയ്ക്കരികിൽ ഒരു സ്‌നൈപ്പർ ഇരിക്കുന്നുണ്ടായിരുന്നു, മറ്റേ മുറിയിൽ നിരവധി ഉണ്ടായിരുന്നു. 20-ലധികം ആളുകൾ [അപ്പാർട്ട്മെന്റിൽ] ഉണ്ടായിരുന്നു, അവരുടെ ആയുധങ്ങൾ തറയിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഗാസയിൽ സിവിലിയന്മാരേ ഹമാസ് പരിചകളാക്കുകയും ചെയ്യുന്നതിന്റെ നേർകാഴ്ച്ചകളാണിതൊക്കെ. ഗാസയിൽ ജനങ്ങൾ എല്ലാം ടെന്റുകളിൽ കഴിയുകയാണ്‌. ഈ സമയത്ത് തന്നെ ഹമാസ് ഭീകരന്മാർ കെട്ടിടങ്ങളിൽ ഒളിയിടം തേടുകയാണ്‌.

 

karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

8 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

40 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

57 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago