kerala

കനത്ത മഴ, കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ തുടരുന്ന സാഹചര്യത്തിലും നാളെ (ജൂൺ 27) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

Karma News Network

Recent Posts

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.…

10 mins ago

പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും

പ്രശസ്ത തമിഴ് ചലച്ചിത്രതാരം വരലക്ഷ്മി ശരത്കുമാര്‍ ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ്. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരൻ. ജൂലൈ 2 നാണ്…

15 mins ago

കളിയിക്കാവിള കൊലപാതകം, പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിള കൊലകേസില്‍ പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍…

47 mins ago

കോടതി നീതിയുടെ ക്ഷേത്രമെന്ന് പറയുമ്പോൾ അറപ്പ് തോന്നുന്നു- ചീഫ് ജസ്റ്റീസ്

കോടതി നീതിയുടെ ക്ഷേത്രമാണെന്ന് പറയുമ്പോൾ തനിക്ക് അറപ്പ് തോന്നുന്നുവെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്. കോടതി ക്ഷേത്രം എങ്കിൽ അവിടെ ഇരിക്കുന്ന…

1 hour ago

എ. കെ. ജി സെന്റർ സ്ഫോടനം, ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടി

എ.കെ ജി സെന്ററിൽ ഉണ്ടായ സ്ഫോടനം കലാപാഹ്വാനമോ. സ്ഫോടനത്തിൽ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടിയായി കോടതി വിധി. കേസിൽ…

1 hour ago

തമിഴ്‌നാട്ടിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം, നാല് മരണം, രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു

തമിഴ്‌നാട്: ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍,…

1 hour ago