trending

93-ാമത് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് ഏപ്രില്‍ 25 ന് തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും

93-ാമത് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് ഏപ്രില്‍ 25 ന് ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും. ഹോളിവുഡ് കപ്പിള്‍ പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജോനാസുമാണ് ഇത്തവണ ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് ദമ്പതികള്‍ ഓസ്‌കാര്‍ പട്ടിക പ്രഖ്യാപിച്ചത്. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഓസ്‌കറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തിയറ്റര്‍ റിലീസുകളില്ലാതെ ഒ ടി ടി റിലീസ് ചിത്രങ്ങളും ഇത്തവണ അവാര്‍ഡിന് പരിഗണിക്കുന്നുണ്ട്.

പട്ടികയില്‍ പത്ത് നാമനിര്‍ദ്ദേശങ്ങളുമായി മാങ്ക് മുന്നിലാണ്. നോമാഡ്ലാന്‍ഡ്, ദി ട്രയല്‍ ഓഫ് ദി ചിക്കാഗോ 7, പ്രോമിസിങ് യങ് വുമണ്‍, യുദാ ആന്‍ഡ് ബ്ലാക്ക് മസിഹ തുടങ്ങിയ ചിത്രങ്ങളാണ് നോമിനേഷനില്‍ മുന്നിലെത്തിയത്. സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ നായകനായ സൂരറൈ പോട്ര്, എം എം വിജയന്‍ മുഖ്യകഥാപാത്രമായെത്തുന്ന മ് മ് മ് ( സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടം നേടിയിരുന്നു.

മാ റെയിനിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ചാഡ്വിക്ക് ബോസ്മാന്‍ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ നടനാണ് ചാഡ്വിക്ക് ബോസ്മാന്‍. ഈ മാസം ആദ്യം മരണാന്തര ബഹുമതിയായി മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ചാഡ്വിക്ക് ബോസ്മാന് ലഭിച്ചിരുന്നു. കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ നടനാണ് ചാഡ്വിക്ക് ബോസ്മാന്‍.

കുടിയേറ്റക്കാരുടെ കഥപറയുന്ന മിനാരി മികച്ച ചിത്രം , സംവിധായകന്‍ തുടങ്ങിയവ ഉള്‍പ്പെടെ ആറ് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധാനത്തില്‍ സ്ത്രീകളെയും അഭിനയത്തില്‍ കറുത്ത വര്‍ഗക്കാരെയും അവഗണിച്ചതിന് ഓസ്‌കര്‍ അക്കാദമി കഴിഞ്ഞ വര്‍ഷം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ രണ്ട് പ്രശ്‌നങ്ങളും ഈ വര്‍ഷം പരിഹരിക്കപ്പെട്ടു.

വിയോള ഡേവിഡ് ( മാ റെയ്‌നിയുടെ ബ്ലാക്ക് ബോട്ടം ), ആന്ദ്ര ഡേ ( യുനൈറ്റഡ് സ്റ്റേറ്റ്‌സ് ്‌ െബില്ലി ഹോളിഡേ ), ഡാനിയല്‍ കലൂയാ ( യൂദാസ് ആന്‍ഡ് ബ്ലാക്ക് മിശിഹാ ) ലേക്കിത്ത് സ്റ്റേണ്‍ഫില്‍ഡ് ( യൂദാസ് ആന്‍ഡ് ബ്ലാക്ക് മിശിഹാ ) തുടങ്ങിയവര്‍ മികച്ച നടികളുടെ മത്സരത്തില്‍ മുന്നിലുണ്ട്. മികച്ച സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് ജേതാവ് ജൂഡി ഫോസ്റ്റര്‍ ഓസ്‌കറില്‍ അവഗണിക്കപ്പെട്ടു. ക്ലോയി ഷാവോ, എമറാള്‍ഡ് ഫെന്നല്‍ എന്നിവര്‍ യഥാക്രമം നൊമാന്‍ഡ് ലാന്‍ഡിനും പ്രോമിസിങ് യങ് വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്.

Karma News Editorial

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

13 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

28 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago