kerala

വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിനായി ഒരുങ്ങി മയ്യഴി

വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിനായി മയ്യഴി ഒരുങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി പന്തൽ കാല്നാട്ടു കർമ്മം നടന്നു. പന്തൽ കാല്നാട്ടു കർമ്മം ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ കർമികത്വത്തിൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി സെൻ്റ്തെരേസ ദേവാലയത്തിലെ തിരുന്നാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെയാണ് നടക്കുക. ഇത് മയ്യഴിയുടെ ദേശീയ ഉത്സവമാണ്. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് മയ്യഴിയമ്മയെ കണ്ട് വണങ്ങാൻ മാഹിയിൽ എത്തുക. ഒക്ടോബർ 5 ന് രാവിലെ പള്ളിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന തിരുസ്വരൂപം പൊതു വണക്കത്തിന് വെക്കുന്നതോടെ തിരുന്നാളിന് കൊടിയേറും.

അപ്പോൾ നഗരസഭയിൽ സൈറൺ മുഴങ്ങും. തിരുസ്വരൂപത്തിൽ മാല അർപ്പിക്കാൻ ഭക്തജനത്തിരക്കായിരിക്കും.14, 15 തീയ്യതികളിലാണ് പ്രധാന ചടങ്ങുകൾ നടക്കുക. 14 ന് രാത്രിയിൽ മയ്യഴിയമ്മയുടെ തിരുസ്വരൂപം വഹിച്ച് കൊണ്ട് നഗരപ്രദക്ഷിണം നടക്കും. നഗരപ്രദക്ഷിണത്തിൽ നാനാജാതി മതസ്ഥർ പങ്കെടുക്കും. നഗര പ്രദക്ഷിണം കടന്നു പോകുന്ന സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലെ പൂജാരിമാർ മയ്യഴിയമ്മയുടെ തിരുസ്വരൂപത്തിൽ മാല ചാർത്തും.15 ന് പുലർച്ചെ ശയന പ്രദക്ഷിണം നടക്കും.കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും മായി പതിനായിരങ്ങളാണ് തിരുന്നാൾ ആഘോഷത്തിനായി മാഹിയിൽ എത്തുക. 22 ന് ഉച്ചയ്ക്ക് തിരുസ്വരൂപം രഹസ്യ അറയിൽ സൂക്ഷിക്കുന്നതോടെ തിരുന്നാൾ മഹോത്സവം സമാപിക്കും.

കോഴിക്കോട് ജില്ലയിലെ മുൻ കാല പോക്കറ്റടിക്കാരൻ്റെ പോക്കറ്റടി സംഘം മാഹിയിൽ ക്യാമ്പ് ചെയ്യുന്നതായി വിവരം ഉണ്ട്. തിരുന്നാളിനോടനുബന്ധിച്ച് മാഹിയിൽ പോലീസ് സുരക്ഷയും ശക്തമാക്കി. പോലീസ് സൂപ്രണ്ട് രാജശേഖര വള്ളാട്ട്, സി.ഐ.മാരായ ഷൺമുഖം ,ബി.ബി.മനോജ് എന്നിവരുടെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് 24 മണിക്കൂറും മാഹിയിൽ ക്യാമ്പ് ചെയ്യും.തിരുന്നാൾ ദിനത്തിൽ കൂടുതൽ പോലീസ് സംഘവും പുതുച്ചേരിയിൽ നിന്ന് മാഹിയിൽ എത്തും.

karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

10 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

13 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

43 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

50 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago