crime

വയോധികയെ പരിചരിക്കാനെത്തി സ്വർണ്ണം കവർന്നു, ഹോം നേഴ്സ് അറസ്റ്റിൽ

മലപ്പുറം: എഴുപത്തിരണ്ടുകാരിയായ വയോധികയെ പരിചരിക്കാനെത്തി സ്വർണം കവർന്ന ഹോം നേഴ്സ് അറസ്റ്റിൽ. മാഹി മഞ്ചക്കൽ പാർവ്വതീ നിവാസിലെ നളിനി രവീന്ദ്രനെ(72) പരിചരിക്കാനെത്തിയ ഹോം നഴ്സായ തിരുനെൽവേലി സ്വദേശിനി മഹേശ്വരി(30)യാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രവരി 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിപ്പിക്കുന്നതിനിടയിൽ നളിനി അണിഞ്ഞിരുന്ന രണ്ട് പവനോളം വരുന്ന വളയും മോതിരവും ഊരി മാറ്റുകയും, ശേഷം തലശ്ശേരിയിൽ നിന്ന് അതേ ഡിസൈനിലുള്ള മുക്ക് പണ്ടം വാങ്ങി അണിയിപ്പിക്കുകയും ചെയ്തു..

നളിനി രവീന്ദ്രൻ്റെ മരണശേഷം ആഭരണത്തിൽ സംശയം തോന്നിയ മകൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി., മഹേശ്വരിയെ ചോദ്യം ചെയ്തതിൽ നിന്നും സത്യം പുറത്തുവന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച മഹേശ്വരിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. മഹേശ്വരി വിറ്റ ആഭരണങ്ങൾ തലശ്ശേരി പഴയ സ്റ്റാൻഡിലെ ഒരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതി മഹേശ്വരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മാഹി സി ഐ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ ജയശങ്കർ, കിഷോർ കുമാർ, സുനിൽ പ്രശാന്ത്, എ എസ് ഐ ശ്രീജേഷ് സി വി , വനിത കോൺസ്റ്റബിൾ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago