social issues

പുറമെ വെളുക്കെ ചിരിക്കയും അകമേ നിന്ന് വിഷം തുപ്പുകയും ചെയ്യുന്ന ഇന്‍സള്‍ട്ടുകള്‍ മനുഷ്യരെ നന്നാക്കിക്കളയും എന്നു ചിന്ത വേണ്ട

നടന്‍ ജയസൂര്യയുടെ അഭിനയ മികവ് കൊണ്ട് സമ്പന്നമായ ചിത്രമാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം. അപമാനഭാരത്താല്‍ തലകുനിക്കേണ്ടി വന്ന ഭൂതകാലത്തില്‍ നിന്നും മുരളിയുടെ സുന്ദരമായ ഭാവിയിലേക്കുള്ള നടന്നു കയറ്റമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഡയലോഗ് ആയ ഇന്‍സള്‍ട്ട് ആണ് ഏറ്റവും വലിയ ഇന്‍വസ്റ്റ്‌മെന്റ് എന്ന ഡയലോഗ് ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് കുറുകെ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹണി ഭാസ്‌കരന്‍ എന്നയുതി. ഇന്‍സള്‍ട്ടിനെ ഇന്‍വെസ്റ്റ്‌മെന്റ് ആയി കാണാന്‍ ഒരിക്കലും സാധിക്കാത്ത ജീവിതാനുഭവങ്ങളാണ് തനിക്കുള്ളതെന്ന് ഹണി കുറിക്കുന്നു.

ഹണിയുടെ കുറിപ്പ്, ഇന്‍സള്‍ട്ട് ഈസ് ആന്‍ ഇന്‍വെസ്റ്റുമെന്റ്’ ‘വെള്ളം’ സിനിമയിലെ ഡയലോഗു ഉയര്‍ത്തിപ്പിടിക്കുന്നവരേ… ഇന്‍സള്‍ട്ടിനെ ഇന്‍വെസ്റ്റ്‌മെന്റ് ആയി കാണാന്‍ ഒരിക്കലും സാധിക്കാത്ത സ്ത്രീയാണ്. വാക്കുകള്‍കൊണ്ടോ പെരുമാറ്റം കൊണ്ടോ പൊതുവിടത്തിലോ സ്വകാര്യ ഇടത്തിലോ ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഓരോ ഓര്‍മ്മയും ഒറ്റ നിമിഷം കൊണ്ട് സര്‍വ്വ സന്തോഷങ്ങളെയും ദിവസങ്ങളോളം നിശ്ശബ്ദതയിലേക്ക് തള്ളിവിട്ടിട്ടുള്ള മാരക സ്‌ഫോടനശേഷിയുള്ള ഓര്‍മ്മകളാണ്. ഇന്‍സള്‍ട്ട് അനുഭവിച്ച കാലങ്ങളിലെല്ലാം അത് പെട്ടന്ന് ഒരു മനുഷ്യനും തിരിച്ചറിഞ്ഞേക്കാന്‍ സാധിക്കാത്ത അസാധാരണമായ ചില ട്രോമകളിലേക്ക് കൊണ്ടു ചെന്നിട്ടിട്ടുണ്ട്.

എന്റെ സ്വഭാവത്തെ, ചിന്തകളെ എന്തിന് സ്‌നേഹത്തെ, വിശ്വാസങ്ങളെ, ബന്ധങ്ങളെ ഭയക്കാന്‍ കാരണമായിട്ടുണ്ട്. മാസങ്ങളോളം മനുഷ്യരോട് മിണ്ടാന്‍ ഭയന്ന്, കണ്ണീരൊലിപ്പിച്ചിരുന്നിട്ടുണ്ട്…! ഉണ്ണുമ്പോള്‍, ഉറങ്ങുമ്പോള്‍, പാചകം ചെയ്യുമ്പോള്‍, തിരക്കു പിടിച്ച ഹൈവേയില്‍ വണ്ടി നിര്‍ത്തിപ്പിച്ച്, ഓഫിസില്‍ എഡിറ്റു ചെയ്യേണ്ട ഫയലുകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ച്, എന്നും പോകുന്ന വഴികളുടെ ദിശ തെറ്റിച്ചിച്ച്, വല്ലവന്റെയും ഫ്‌ലാറ്റില്‍ പോയി താക്കോലിട്ട് തുറക്കാന്‍ നോക്കി പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് മീതേക്ക് നോക്കി സ്വന്തം വീടല്ല എന്ന സത്യത്തിലേക്ക് ബോധം തെറിച്ചു വീണ് ആ ഇന്‍സള്‍ട്ടുകള്‍ എന്റെ ചിന്തകളെ പിന്തുടര്‍ന്ന് ആക്രമിച്ചിട്ടുണ്ട്.

സ്ത്രീയാണല്ലോ എന്ന ലിംഗവിവേചനത്തില്‍ വാക്കും കൊണ്ടും പ്രവൃത്തികൊണ്ടും ഇന്‍സള്‍ട്ടു ചെയ്തവര്‍. പഠിക്കുന്ന കാലത്തും ജോലി തെണ്ടി നടക്കുന്ന കാലത്തും ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റബിലിറ്റിയെ നിരന്തരം കളിയാക്കിയ ബന്ധുമിത്രാദികള്‍. തനിച്ചു പൊരുതാനുറച്ച കാലങ്ങളില്‍, ഒറ്റയെന്ന ഊഹാപോഹങ്ങളെ ചൂഷണം ചെയ്യാന്‍ മനുഷ്യര്‍ പറഞ്ഞ ഇന്‍സള്‍ട്ടുകള്‍. തോളത്തു കയ്യിട്ടു നടന്ന്, ഒപ്പമുള്ള ഫോട്ടോസ് ഫേസ്ബുക്കില്‍ പോസ്റ്റി പിന്നില്‍ മനോവൈകല്യങ്ങള്‍ക്കനുസരിച്ച് പരദൂഷണ സഭകളില്‍ ജീവിതത്തിന്റെ നിയോഗങ്ങള്‍ക്ക് ആവും വിധം പൊടിപ്പും തൊങ്ങലും വച്ച് കഥ മെനഞ്ഞവര്‍. പുറമെ വെളുക്കെ ചിരിക്കയും അകമേ നിന്ന് വിഷം തുപ്പുകയും ചെയ്യുന്ന ഇന്‍സള്‍ട്ടുകള്‍ മനുഷ്യരെ നന്നാക്കിക്കളയും എന്നു ചിന്തിക്കുന്നവരേ….നിങ്ങള്‍ തൊടുത്ത വിടുന്ന ഇന്‍സള്‍ട്ടുകള്‍ കുറഞ്ഞ പക്ഷം എനിക്കെങ്കിലും ഇന്‍വെസ്റ്റുമെന്റുകള്‍ അല്ല.

ഇന്‍സള്‍ട്ടുകള്‍ ഇന്‍വസ്റ്റുമെന്റുകള്‍ ആക്കി സൂക്ഷിച്ച മനുഷ്യരെക്കാള്‍ അതിന്റെ പേരില്‍ ജീവനൊടുക്കുകയും സ്വയം ഇല്ലാതായി പോവുകയും ഒരിക്കലും തിരിച്ചു കയറാനാവാത്ത ട്രോമയില്‍ നിലം പൊത്തി വീണവരെയുമാണ് ഇക്കാലമത്രയും കണ്ടതും കേട്ടതും അനുഭവിച്ചതും. ഇന്‍സള്‍ട്ടു ചെയ്ത് തൃപ്തിയടയുന്ന മനുഷ്യരെ ‘മനുഷ്യന്‍’ എന്ന് സംബോധന ചെയ്യാന്‍ പോലും മടിയാണ്. ഉപേക്ഷിച്ചാല്‍ വീണ്ടും ഉയര്‍ത്തിയേക്കാവുന്ന ഇന്‍സള്‍ട്ടുകളെ ഓര്‍ത്ത് ചിലര്‍ നിങ്ങളോടു ചേര്‍ന്നു നില്‍ക്കുമ്പോഴും നിങ്ങളെ ഭയക്കുന്നുണ്ടാവും, അവിശ്വസിക്കുന്നുണ്ടാവും, മാനസികമായി അകന്നു നില്‍ക്കുന്നുണ്ടാവും. ഒരായുഷ്‌ക്കാലം മുഴുവന്‍ നിങ്ങളതറിയാതെ കടന്നു പോവുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ കഴിവില്ലായ്മയാണ്. ബന്ധങ്ങളുടെ റ്റാഗ് ലൈനിട്ട് അതിനെ നിസാരവല്‍ക്കരിക്കാന്‍ സാധിക്കുമെന്ന വിശ്വാസം ബുദ്ധിശൂന്യത മാത്രമാണ്…! ഇന്‍സള്‍ട്ടുകള്‍ മരണത്തോളം വേട്ടയാടുന്ന മുറിവുകളാണ്. മാപ്പപേക്ഷകള്‍ക്കു മുമ്പില്‍ പൊറുത്താലും അവ മനുഷ്യരുടെ ഉള്ളില്‍ ഒന്നനങ്ങിയാല്‍ പഴുത്തു പൊട്ടുന്ന വ്രണമായി മറവിയില്ലാതെ ശേഷിക്ക തന്നെ ചെയ്യും…!

അതുകൊണ്ടാണല്ലോ സിനിമയില്‍ പോലും മുരളിയെന്ന കഥാപാത്രം ‘Dec 25, 26 കലണ്ടറില്‍ മാര്‍ക്ക് ചെയ്‌തോളൂ’ എന്നു പറയുന്നത്. താന്‍ ഇന്‍സള്‍ട്ടു ചെയ്യപ്പെട്ട ദിവസത്തിന്റെ ഓര്‍മ്മ. പൊരുതാനുറപ്പിച്ച് മുന്നോട്ടു നടക്കുമ്പോഴെല്ലാം ആ ഇന്‍സള്‍ട്ട് നല്‍കുന്ന വേദനയാണ് സിനിമയുടെ ആകെ സത്ത. പ്രചോദനം എന്നതില്‍ കവിഞ്ഞുള്ള നിരന്തരം വേട്ടയാടുന്ന വേദന. ആരോടും അത്തരത്തില്‍ പെരുമാറാതിരിക്കുക എന്നത് മനുഷ്യന്റെ അടിസ്ഥാന സ്വാഭാവങ്ങളില്‍ പെടേണ്ട ഒന്നാണ്…! ഇന്‍സള്‍ട്ടു ചെയ്യുന്ന മനുഷ്യരല്ല, വെന്ത കാലങ്ങളില്‍ ജീവിക്കാനുള്ള പ്രേരണ നല്‍കി, വീഴാതെ കാത്ത, കാക്കുന്ന മനുഷ്യര്‍ക്കൊപ്പമാണ് എക്കാലവും. അവരാണ് ലോകത്തിന്റെ ശേഷിക്കുന്ന വെളിച്ചത്തെ നിലനിര്‍ത്തുന്നവര്‍…!

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

15 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

23 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

56 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

57 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago