kerala

വ്യാപാരിയെ തേന്‍കെണിയില്‍ പെടുത്തി പണം തട്ടിയ യുവതി പിടിയില്‍

വ്യാപാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജ് മുറയില്‍ എത്തിച്ച ശേഷം ആഭരണങ്ങളും പണവും തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് പിടികൂടി. വൈറ്റില എസ് ആര്‍ എ സി റോഡില്‍ പൂത്തനാപ്പള്ളി മീന എന്ന 32 കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ട് പ്രതികളായ മൂന്നാര്‍ സ്വദേശികളും ടൂറിസ്റ്റ് ഗൈഡുമാരും ആയ നാല് പേരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും കേസുമായി ബന്ധപ്പെട്ട് രണ്ട് പേരു കൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞ മെയ് 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വ്യാപാരിയായ കൊച്ചി പച്ചാളം സ്വദേശി കെ ഷാജിയെ മീന പ്രലോഭിപപ്പിച്ച് മൂന്നാറില്‍ എത്തിക്കുകയായിരുന്നു. വ്യാപാരിയും മീനയും ലോഡ്ജില്‍ മുറിയെടുത്തു. മുറിയെടുത്ത് അധികം വൈകാതെ രണ്ട് പേര്‍ മുറിയിലേക്ക് എത്തി. തങ്ങളുടെ സഹോദരിയെ ഷാജി തട്ടിക്കൊണ്ടു വന്നു എന്നായിരുന്നു ഇവരുടെ ആരോപണം. ഈസമയം പുറത്ത് നിന്നിരുന്ന മൂന്നാര്‍ സ്വദേശികളായ നാലുപേരുംകൂടി ഉള്ളില്‍ കടന്ന് ഷാജിയെ മര്‍ദിച്ചു.

ഷാജിയുടെ കൈവശം ഉണ്ടായിരുന്ന പണവും എ ടി എം. കാര്‍ഡും കഴുത്തിലുണ്ടായിരുന്ന മാലയും തട്ടിയെടുത്ത് ആറുപേരും കടന്നു കളയുകയായിരുന്നു. എ ടി എം കാര്‍ഡുപയോഗിച്ച് സംഘം പിന്നീട് 20,000 രൂപയും എടുത്തു. ഷാജി മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി. തട്ടിപ്പ് ആസൂത്രണം ചെയ്തത് യുവതിയാണെന്ന് പോലീസ് കണ്ടെത്തി. കൂട്ടുപ്രതികളായ മൂന്നാര്‍ കോളനി സ്വദേശികളായ സൈമണ്‍(20), സഹോദരങ്ങളായ നിബിന്‍(18), സുബിന്‍(20), അബിന്‍(19) എന്നിവരെ ജൂണ്‍ 15ന് അറസ്റ്റുചെയ്തു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ മീനയെ റിമാന്‍ഡുചെയ്തു.

അതേസമയം ഹണിട്രാപ്പ് സംഘം വീണ്ടും കേരളത്തില്‍ സജീവമാകുന്നറിപ്പോര്‍ട്ട് നേരത്തെ എത്തിയിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്. വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവും യുവതിയും അറസ്റ്റിലായി. കാസര്‍ഗോഡ് ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 29കാരിയായ സാജിദ വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശി 22കാരന്‍ അബു താഹിര്‍ എന്നിവരാണ് പിടിയിലായത്. ടൗണ്‍ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കാഞ്ഞാങ്ങാടുള്ള വ്യാപാരിയും വിദ്യാനഗര്‍ സ്വദേശിയുമായ യുവാവിനെ സംഘം ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് വ്യാപാരിയെ സാജിത പരിചയപ്പെടുന്നത്. വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിലൂടെയാണ് സാജിത വ്യാപാരിയെ സമീപിക്കുന്നത്. ഇടപാടിനെ കുറിച്ച് സംസാരിക്കാനായി സാജിത വ്യവസായിയെ വാട്ടിലെക്ക് വിളിച്ചു. തുടര്‍നന്ന് വ്യാപാരി ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ യുവതിയും ഒപ്പമുണ്ടായിരുന്ന അബു താഹിറും കൂടെ രണ്ട് പേരും ചേര്‍ന്ന് തടഞ്ഞ് വയ്ക്കുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു.

ഫോട്ടോ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വ്യാപാരിയുടെ കൈയിലുണ്ടായിരുന്ന 24,000 രൂപ സംഘം തട്ടി യെടുത്തു.. പിന്നീട് എ ടി എം കാര്‍ഡ് വാങ്ങി പിന്‍ നമ്പര്‍ ചോദിച്ചറിഞ്ഞ ശേഷം 24,000 രൂപ കൂടി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വ്യാപാരി പോലീസില്‍ പരാതിയുമായി സമീപിച്ചത്.

കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അബു താഹിറിനെ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചു. മറ്റു മൂന്നു പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപാരിയാണ് ആദ്യം മിസ്ഡ് കോളിലൂടെ തന്നെ പരിചയപ്പെട്ടതെന്നാണ് സാജിദ ആദ്യം മൊഴിനല്‍കിയത്. വിവാഹം കഴിക്കാമെന്നും പര്‍ദ ഷോപ്പ് തുടങ്ങാമെന്നും പറഞ്ഞു തന്നെ വഞ്ചിച്ചതായും യുവതി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം നേരത്തേ തയാറാക്കിവച്ചിരുന്ന തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നേരത്തേ വിവാഹമോചിതയായ യുവതിക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. അബു താഹിറിനും മറ്റു കൂട്ടാളികള്‍ക്കുമൊപ്പം ചേര്‍ന്നു സമ്പന്നരായ വ്യക്തികളെ ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്‌മെയില്‍ ചെയ്ത് പണംതട്ടുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 min ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

34 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago