entertainment

പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്, ഹണി റോസ് പറയുന്നു

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ഹണി റോസ്. ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളായിരുന്നു താരം. പിന്നാലെ തമിഴിലെത്തിയ താരം ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങി. ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാണ് നടി. ഹണി റോസ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച കാലത്തെ കുറിച്ചാണ് നടി പറയുന്നത്.

ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെ, സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ അടങ്ങിയിരുന്ന് പഠിക്കാനൊക്കെ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. മടി കാരണം പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്. പത്തില്‍ ജോയിന്‍ ചെയ്യുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതിന് മുന്‍പ് സ്‌കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്യാന്‍ ഞാന്‍ എന്തെങ്കിലുമൊക്കെ വഴികണ്ടുപിടിക്കുമായിരുന്നു.

ഒറ്റമോളായതുകൊണ്ട് ഞാന്‍ പറയുന്ന കൊച്ചു കൊച്ചുകളളങ്ങളൊക്കെ അച്ഛനും അമ്മയും വിശ്വസിക്കും. സിനിമാതിരക്കുകള്‍ കാരണം എപ്പോഴും കോളേജില്‍ പോവാന്‍ പറ്റിയിരുന്നില്ല. ആലുവ സെന്റ് സേവ്യേഴ്‌സിലായിരുന്നു ഡിഗ്രി ചെയ്തത്. സ്ഥിരമായി കോളേജില്‍ പോയില്ലെങ്കിലും പറ്റുന്ന സമയത്തെല്ലാം പോയിരുന്നു. അവിടെ യൂണിഫോമുണ്ടായിരുന്നു. കോളേജില്‍ പോകുന്ന പോലെ തോന്നില്ല. സ്‌കൂളില്‍ പോകുന്ന അതേ ഫീലാണ്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷായിരുന്നു മെയിന്‍. പല കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതെ പോയെ പരീക്ഷകളുണ്ടായിരുന്നു. അതൊക്കെ എഴുതി. പ്രൊഫഷനും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. അധ്യാപകരൊക്കെ കാര്യമായി പിന്തുണച്ചുകൊണ്ടാണ് തനിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

14 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

23 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

24 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

56 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

1 hour ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago