entertainment

നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാന്‍ ചിലര്‍ക്ക് നല്ല വിരുതാണ്, ഹണി റോസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയില്‍ എത്തിയത്. എന്നാല്‍ താരം ശ്രദ്ധിക്കപ്പെടുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നായികയായി വരെ നടി അഭിനയിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഹണി റോസ്.

എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ പലതും അങ്ങനെയാണ്. നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാന്‍ ചിലര്‍ക്ക് നല്ല വിരുതാണ്. എങ്ങനെയെങ്കിലും വാര്‍ത്ത സൃഷ്ടിക്കാനാണ് ചിലര്‍ക്ക് ഇഷ്ടം.-ഹണി റോസ് പറഞ്ഞു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ച് നോക്കാതെ ഹെഡിങ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാര്‍ത്ത കൊടുക്കുന്ന മറ്റ് പോര്‍ട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണ് ഇത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പോര്‍ട്ടലില്‍ വരുന്ന വാര്‍ത്ത വേറെ പോര്‍ട്ടലില്‍ അവരുടെ ഭാവന കൂടി ചേര്‍ന്നാകും വരുന്നത്. അങ്ങനെ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും പ്രചരിക്കും.- ഹണി റോസ് പറഞ്ഞു.

സുന്ദര്‍ സി യുടെ പ്രൊഡക്ഷനില്‍ ജയ് നായകനാകുന്ന തമിഴ് സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. നടീ നടന്മാരുടെ സംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ താരം പറഞ്ഞു.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

47 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 hour ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago