entertainment

ലിപ് ലോക്ക് സീനിൽ അഭിനയിച്ചപ്പോൾ തെറ്റില്ലെന്ന് തോന്നി, പക്ഷെ… ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ‘മോൺസ്റ്റർ’ ആണ് ഹണി റോസിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

ഇപ്പോഴിത സിനിമയിൽ നിന്നും തനിക്കുണ്ടായ ഒരു വിഷമകരമായ അനുഭവത്തെ കുറിച്ച് ഹണി റോസ് വെളിപ്പെടുത്തിയ വീഡിയോയാണ് വൈറലാകുന്നത്. റിങ് മാസ്റ്ററിൽ നെ​ഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും അത് ചെയ്യാൻ എനിക്ക് സന്തോഷമായിരുന്നു. നെ​ഗറ്റീവ് റോളാകുമ്പോൾ പെർഫോം ചെയ്യാൻ കുറച്ച് കൂടി സ്പേസുണ്ടാകും. റാഫി സാർ കഥ പറഞ്ഞപ്പോൾ ടെൻഷനുണ്ടായിരുന്നു. എങ്ങനെ ചെയ്യുമെന്ന് ആലോചിച്ച്. പിന്നീട് എനിക്ക് തോന്നി വിട്ടുകളയാൻ പാടില്ല. ഇത് ചെയ്യണമെന്ന്. പിന്നെ ദിലീപേട്ടന്റെ സിനിമ കൂടിയാണ് റിങ് മാസ്റ്റർ. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാ​ദങ്ങൾ എന്നെ ബാധിക്കുകയോ അത്തരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ല.

എന്നെ സംബന്ധിച്ചിടത്തോളം റിങ് മാസ്റ്ററിലേത് ഒരു കഥാപാത്രം മാത്രമായിരുന്നു. സിനിമയിറങ്ങിയ ശേഷം ഞാൻ ഏതോ മാ​ഗസീനിൽ വായിച്ചിരുന്നു ഏതോ നടിയെ കളിയാക്കിയുള്ളതാണ് ഞാൻ ചെയ്ത കഥാപാത്രം എന്ന തരത്തിൽ പക്ഷെ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല. എനിക്കൊരു കഥാപാത്രം വന്നു ഞാൻ അത് ചെയ്തു അത്രമാത്രം. റൂമേർസ് ഇഷ്ടപോലെ ഉണ്ടാകും. ചിലർ സ്റ്റോറികൾ ഉണ്ടാക്കാൻ മാത്രമായി ഉണ്ട്. എന്നെ കുറിച്ച് അധികം റൂമേർസ് ഞാൻ കേട്ടിട്ടില്ല. ഒരിടയ്ക്ക് ഞാൻ ഏതോ യുവനടനുമായി പ്രണയത്തിലാണെന്ന് ​ഗോസിപ്പ് കണ്ടിരുന്നു. പിന്നീട് അത് കണ്ടില്ല. ഏത് യുവനടനാണെന്ന് എനിക്ക് അറിയില്ല. വൺ ബൈ ടുവെന്ന മുരളി ​ഗോപി സിനിമയിൽ അഭിനയിച്ചപ്പോൾ‌ ലിപ് ലോക്കുണ്ടെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നില്ല.’ ‘ഷൂട്ട് തുടങ്ങിയ ശേഷമാണ് അക്കാര്യം പറയുന്നത്. അവർ എന്നെ പറഞ്ഞ് കൺവിൻസ് ചെയ്യിപ്പിച്ചു. അതിനാൽ എനിക്ക് കുഴപ്പം തോന്നിയില്ല. തെറ്റില്ലെന്നും തോന്നി. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടായിരുന്നു.’

പക്ഷെ അവർ ആ സീൻ പബ്ലി സിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നി. മാർക്കറ്റിങ് തന്ത്രമായിരിക്കും. അവർ അത് ഉപയോ​ഗിച്ച രീതിയാണ് എന്നെ വിഷമിപ്പിച്ചത്’

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago