entertainment

ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം- ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

വസ്ത്ര ധാരണത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ചും അതിലുള്ള തന്റെ അഭിപ്രായവുമാണ് നടി അഭിമുഖത്തില്‍ സംസാരിച്ചത്. ‘എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാനാണ്. ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ഡ്രസ് ഇടേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷേ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന് ഇപ്പോള്‍ എനിക്കറിയാം.

ഞാനൊരു സര്‍ജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഇതൊന്നും അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് ഞാന്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായിട്ടുള്ള ഡയറ്റും പിന്തുടരുന്നു. സൗന്ദര്യത്തിന്റെ രഹസ്യമെന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമില്ലെന്നാണ് ഹണി വ്യക്തമാക്കുന്നത്.

വിവാഹത്തിന്റെ കാര്യത്തിലുള്ള തന്റെ അഭിപ്രായവും ഹണി വെളിപ്പെടുത്തി. ‘വര്‍ഷങ്ങളായി അച്ഛനും അമ്മയും തന്റെ വിവാഹത്തെ കുറിച്ച് പറയാറുണ്ട്. തനിക്കൊരു ബന്ധമെന്ന് പറയുമ്പോള്‍ അത് സ്വാഭാവികമായ രീതിയില്‍ വിവാഹത്തിലേക്ക് എത്തണമെന്നാണ് എന്റെ ആഗ്രഹം. അറേഞ്ച്ഡ് മ്യാരേജ് എന്നത് മനസ് കൊണ്ട് അംഗീകരിക്കാന്‍ പറ്റിയിട്ടില്ല. ഒരളെ നിര്‍ബന്ധിച്ച് അതിലേക്ക് കൊണ്ട് വരികയല്ലേ ഇതിലൂടെ ചെയ്യുന്നതെന്ന് നടി ചോദിക്കുന്നു.

ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നു, പിന്നീട് അയാളെ ഇഷ്ടപ്പെടാന്‍ ശ്രമിക്കുന്നു. സ്‌നേഹം, പ്രണയം, എന്നൊക്കെ പറഞ്ഞാല്‍ അത് സംഭവിക്കേണ്ട കാര്യമാണ്. പക്ഷേ അത്തരമൊരു ഓപ്ഷന്‍ എനിക്കിപ്പോഴില്ലെന്നാണ് ഹണി വ്യക്തമാക്കുന്നത്.

അത്ര പെട്ടെന്ന് ഒരാളെ വിശ്വസിക്കാന്‍ പ്രയാസമാണ്. മാത്രമല്ല നല്ലൊരു സൗഹൃദം ഉണ്ടാക്കി എടുക്കാന്‍ പോലും വലിയ ബുദ്ധിമുട്ടാണ് തനിക്ക്. അതുകൊണ്ടാണ് ഇതുവരെ ഒരു റിലേഷന്‍ഷിപ്പിലേക്ക് താന്‍ എത്താത്തത്. എന്നെങ്കിലും ഞാനതിലേക്ക് എത്തിയേക്കാമെന്നും നടി വ്യക്തമാക്കുന്നു.

പെട്ടെന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണ് ഞാന്‍. പക്ഷേ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ എനിക്ക് പറ്റും. ഞാന്‍ എന്നെ തന്നെ ബൂസ്റ്റ് ചെയ്താണ് മുന്നോട്ട് പോകുന്നത്. പലപ്പോഴും കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ഞാനിത് ചെയ്താല്‍ ശരിയാകുമോ എന്ന തോന്നലുണ്ടാകും. പക്ഷേ എനിക്കിത് പറ്റുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കും.

ഒറ്റയടിക്ക് ഒരു കഥ കേട്ട് ഇതെനിക്ക് പറ്റുമെന്ന് പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴുമില്ല. ഈ സംഘര്‍ഷം എപ്പോഴും മനസില്‍ നടന്ന് കൊണ്ടിരിക്കും. അതുപോലെ നോ പറയുന്നതും അത്ര എളുപ്പമല്ല. നമുക്ക് നോക്കാം, ആലോചിക്കട്ടെ എന്നൊക്കെയേ പറയാന്‍ പറ്റൂ. അങ്ങനെ പറഞ്ഞിട്ട് പെട്ട് പോയ സാഹചര്യങ്ങളും തന്റെ ജീവിതത്തിലുണ്ടെന്ന് ഹണി പറയുന്നു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

12 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

25 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

58 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago