social issues

തേന്‍കെണി, യുവതി വീട്ടില്‍ വിളിച്ചുവരുത്തും, സുഹൃത്തുക്കള്‍ ചേര്‍ന്ന് നഗ്നരാക്കി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കും, ഭീഷണിയും

കാക്കനാട്: തേന്‍ കെണി ഒരുക്കി പുരുഷന്മാരെ കുടുക്കുന്നതും പണവും മാനവും തട്ടുന്നതും ഇപ്പോള്‍ സ്ഥിരം സംഭവം ആയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലമായാലും ഇത്തരം സംഭവങ്ങള്‍ക്ക് യാതൊരു കുറവുമില്ല. യുവാക്കളെ പ്രലോഭിപ്പിച്ച് പെണ്‍കെണിയില്‍ വീഴ്ത്തി ബ്ലാക്ക്‌മെയിലിങ്ങിലൂടെ പണം തട്ടുന്ന സംഘത്തെ കൊച്ചിയില്‍ പിടികൂടി. സംഘത്തിന്റെ കെണിയില്‍ പെട്ട് പണം നഷ്ടപ്പെട്ട പച്ചാളം സ്വദേശി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു യുവതി അടക്കം നാല് പേരാണ് പോലീസിന്റെ അന്വേഷണത്തില്‍ അറസ്റ്റിലായത്. മുണ്ടം പാലത്ത് വാടകയ്ക്ക് വീടെടുത്തായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. പുതുവൈപ്പ് പടിഞ്ഞാറു പുതിയനികത്തില്‍ അജിത് (21), തോപ്പുംപടി വില്ലുമ്മേല്‍ തീത്തപ്പറമ്പില്‍ നിഷാദ് (21), കോഴിക്കോട് കൊടുവള്ളി കാഞ്ഞിരാട്ട് കുന്നുമ്മേല്‍ സാജിദ് (25), ഫോര്‍ട്ടുകൊച്ചി സ്വദേശിനി നസ്‌നി (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നസ്‌നിയാണ് യുവാക്കളെ ഫോണിലൂടെ വിളിച്ച് കെണിയില്‍ പെടുത്തിയിരുന്നത്.

ഫോണ്‍ വിളിച്ച് പരിചയപ്പെട്ട ശേഷം തന്റെ താമസസ്ഥലത്തേക്ക് നസ്‌നി വിളിച്ചുവരുത്തു. ഇര വീട്ടില്‍ എത്തിയാല്‍ നസ്‌നിയുടെ സുഹൃത്തുക്കായ മറ്റ് പ്രതികളുമെത്തും. തുടര്‍ന്ന് ഇരയെ മര്‍ദ്ദിച്ച് നഗ്നനാക്കിയ ശേഷം നസ്‌നിയോട് ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കും. ഈ ചിത്രം കാട്ടിയാണ് പിന്നീട് ബ്ലാക്ക്‌മെയിലിംഗ് നടത്തുക. കൈവശമുള്ള പണവും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ സംഘം ഇരകളില്‍ നിന്നും തട്ടിയെടുക്കും. മാത്രമല്ല ഇരയുമായി എടിഎം കൗണ്ടറില്‍ എത്തി വന്‍# തുക പിന്‍വലിപ്പിക്കുകയും അത് കൈക്കലാക്കുകയും ചെയ്യും. സാമ്പത്തിക ശേഷി ഉണ്ടെന്ന് വ്യക്തമാകുന്നവരെയാണ് ഇവര്‍ തട്ടിപ്പിന് ഇരയാക്കുക.

സാജിതിന്റെ പേരില്‍ താമരശേരി പോലീസ് സ്റ്റേഷനില്‍ പീഡന പരാതിയുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസില്‍ പ്രതിയാണ് അജിത്. തൃക്കാക്കര അസി.പൊലീസ് കമ്മിഷണര്‍ കെ.എം.ജിജിമോന്‍, ഇന്‍സ്‌പെക്ടര്‍ ആര്‍.ഷാബു, എസ്.ഐമാരായ കെ.മധു, സുരേഷ്, ജോസി, എഎസ്‌ഐമാരായ ഗിരിഷ്‌കുമാര്‍, അനില്‍കുമാര്‍, ബിനു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജാബിര്‍, ഹരികുമാര്‍, ദിനില്‍, വനിത പൊലീസ് ഓഫിസര്‍ രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Karma News Network

Recent Posts

മോദി 3.0 ; നൂറുദിന കർമ്മ പരിപാടികൾ, അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോൾ ഫലം വന്നതിനു പിന്നാലെ അവലോകന യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന…

12 mins ago

എക്സിറ്റ് പോൾ ഫലങ്ങൾ, ഗൈരളി സ്റ്റുഡിയോയിൽ വല്യേട്ടന്റെ സിഡിക്കായി തിരച്ചിൽ, പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി…

14 mins ago

സിനിമയില്‍ അവസരം കിട്ടിത്ത ചില പൊട്ടന്മാര്‍ റിവ്യൂ പറയുന്നുണ്ട്, ഇവരെ കൈയ്യില്‍ കിട്ടിയാന്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുക- ജോയ് മാത്യു

റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് നടനും സംവിദായകനുമായ ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍…

30 mins ago

മന്ത്രിയാകാനുള്ള സാഹചര്യം അനുകൂലം, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ ലഭിച്ചാൽ നിരസിക്കില്ല, തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഇത്തവണ സാഹചര്യം അനുകൂലമാണ്, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.…

47 mins ago

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, നടത്തിയവര്‍ക്ക് ഭ്രാന്ത് എന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ…

56 mins ago

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട, 16 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വൻ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ്…

1 hour ago