topnews

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ്, ഡോക്ടറിൽ നിന്നും അഞ്ചരലക്ഷം തട്ടിയ രണ്ട് പേർ പോലീസ് പിടിയിൽ

കൊച്ചി. ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ നസ്രിയയും, ഇടുക്കി സ്വദേശി മുഹമ്മദ് അമീനുമാണ് പോലീസ് പിടിയിലായത്. ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കിയ സംഘം അഞ്ചരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ആദ്യം നസ്രിയ ഡോക്ടറെ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ചികിത്സയ്ക്ക് എന്ന പേരില്‍ ഡോക്ടറെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

ഡോക്ടര്‍ വീട്ടിലെത്തിയതോടെ നസ്രിയയുടെ സുഹൃത്ത് അമീനും വീട്ടിലെത്തി. തുടര്‍ന്ന് ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ അമീന്‍ ചിത്രീകരിക്കുകയായിരുന്നു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭാഷണിപ്പെടുത്തിയ 45,000 രൂപയും പിന്നീട് കാറും ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തു. അടുത്ത ദിവസം ഡോക്ടറെ സമീപിച്ച പ്രതികള്‍ കാര്‍ തിരികെ നല്‍കി പണം ആവശ്യപ്പെടുകായായിരുന്നു.

ആദ്യം അഞ്ച് ലക്ഷം രൂപ തട്ടിയ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നത് കേസ് അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു. കേസിലെ പ്രതിയായ ഇടിക്കി സ്വദേശി അമീന്‍ വൈറ്റിലയിലെ ഓട്ടോഡ്രൈവറാണ്. മൂന്ന് മാസം മുമ്പാണ് യാത്രക്കാരിയായി എത്തിയ നസ്രിയയെ അമീന്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പരിചയത്തിലാകുകയും ഹണിട്രാപ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു.

Karma News Network

Recent Posts

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

4 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

13 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

23 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

29 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

55 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

57 mins ago