topnews

മഹാരാഷ്ട്രയിലെ സര്‍ക്കാരാശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഭണ്ഡാര ജില്ലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ബാന്ദ്ര ജനറല്‍ ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലുണ്ടായ തീപിടുത്തത്തില്‍ പത്ത് കുഞ്ഞുങ്ങളാണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയെന്നും വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും ചികിത്സയിലുള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Karma News Editorial

Recent Posts

നോ പറയേണ്ടിടത്ത് നോ പറയും, മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല- ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില…

19 mins ago

മോദിയുടെ പവർ, കുതിച്ചുകയറി ഓഹരി വിപണി, എക്‌സിറ്റ് പോള്‍ ഇഫക്ട്

മോദി വീണ്ടും തുടരും എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു ഉയർന്നു. എക്സിറ്റ്പോളിനു ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം.…

22 mins ago

കക്കൂസ് കഴുകാൻ വിടണമായിരുന്നു, പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് അതിൽ കിടക്ക് സഞ്ചു ടെക്കിക്കെതിരെ മന്ത്രി

തിരുവനന്തപുരം : എംവിഡി നടപടികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്‌ത യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ്…

46 mins ago

സുചിത്ര മോഹൻലാലിന് ഇന്ന് പിറന്നാൾ, ആശംസയുമായി വിസ്മയ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

56 mins ago

അതിർത്തിയിൽ വെടിവെപ്പ്, പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ‌ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ…

1 hour ago

ലാൽ സാറിനെ പോലെ ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരാൾ ഇല്ല- ഇന്ദ്രൻസ്

സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന്…

1 hour ago