കണ്ണൂർ: ആശുപത്രിയിലേക്ക് തടുവുകാരുമായി എത്തിയ ആംബുലൻസിലേക്ക് മയക്കുമരുന്ന് എറിഞ്ഞ് നൽകിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കക്കാട് സ്വദേശി പിഎസ് നദീറാണ് അറസ്റ്റിലായത്. സെൻട്രൽ ജയിലിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്ന തടവുകാർക്കാണ് മയക്കു മരുന്ന് നല്കിയത്. കേസിലെ മുഖ്യപ്രതി അതിരകം സ്വദേശി അമൂദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ജയിലിൽ നിന്ന് ആറ് തടവുകാരുമായി പോയ ആംബുലൻസിലേക്കാണ് സംഘം മയക്കുമരുന്ന് എറിഞ്ഞ് നൽകിയത്. ആശുപത്രിയിൽ എത്താറായപ്പോൾ സ്കൂട്ടറിൽ പിന്തുടർന്നെത്തിയ സംഘം ഇടതുവശത്തെ ചില്ലിലൂടെ ആംബുലൻസിനുള്ളിലേക്ക് മയക്കുമരുന്ന് എറിയുകയായിരുന്നു.
രണ്ട് കവറുകളിൽ 12 കുപ്പികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് സംഘം ആംബുലൻസിലേക്ക് എറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോട്ടയ്ക്ക് സമീപത്ത് നിന്നും അമൂദ് പിടിയിലായത്.
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…