തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിൽ വൻ ക്രമക്കേട്. മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിൽ സെക്യൂരിറ്റി ജീവനക്കാർക്ക് സ്ഥിരം തസ്തികയില്ല. സുരക്ഷാ ചുമതലയ്ക്ക് സർക്കാർ ആശുപത്രികളിൽ സുരക്ഷാ ജീവനക്കാരുടെ നിയമനം തോന്നുംപടി 2021 ലെ സർക്കാർ ഉത്തരവ് ഫയലുകളിൽ മാത്രം ഒതുങ്ങി. നിലവിൽ ഹോസ്പിറ്റൻ മാനേജ്മെന്റ് കമ്മിറ്റിയാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്.
ഹോസ്പിറ്റൻ മാനേജ്മെന്റ് കമ്മിറ്റി വഴി പല ആശുപത്രികളിലും യോഗ്യതയില്ലാത്ത ഇഷ്ടക്കാരെ തിരുകി കയറ്റുന്നതായാണ് ആക്ഷേപം. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ താലൂക്ക് ആശുപത്രിയിലുണ്ടായ സുരക്ഷ വീഴ്ച ഏറെ ചർച്ചയായി. സുരക്ഷയ്ക്കായി ഹോസ്പിറ്റൽ സെക്യൂരിറ്റി ഫോഴ്സ് വേണമെന്ന ഡോക്ടർമാരുടെ നിർദേശവും കടലാസിൽ ഒതുങ്ങി.
ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാൻ ശേഷിയുള്ള സുരക്ഷാ ജീവനക്കാരും ക്രമീകരണങ്ങളും ആശുപത്രിയിൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഒപ്പം സുരക്ഷ ചുമതലയ്ക്ക് കേന്ദ്രീകൃത സംവിധാനം വേണമെന്ന ആവശ്യവും ഡോക്ടർമാർ മുന്നോട്ട് വയ്ക്കുന്നു.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…