topnews

ഹോട്ടൽ അടച്ച് പൂട്ടി, കാരണം ഇതാണ്

പലപ്പോളും ഭക്ഷണത്തിന് ആയി പലരും ഹോട്ടലുകൾ ആശ്രയിക്കേണ്ടി വരുന്നവരാണ്. എന്നൽ ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണം നിലവാരം ഉള്ളത് ആണോ എന്ന് സാധാരണ ജനങ്ങൾക്ക് വിലയിരുത്താൻ സാധിക്കില്ല. ഇത്തരത്തിൽ മോശമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ ഇപ്പോഴും സംസ്ഥാനത്ത് ഉണ്ടെന്ന് തെളിയിക്കുകയാണ് പുതിയ വാർത്തകൾ.

ഇക്കുറി കട്ടപ്പനയിൽ നിന്നാണ് വാർത്ത എത്തിയിരിക്കുന്നത്. കട്ടപ്പനയിൽ നഗരസഭ ഭക്ഷ്യ സുരക്ഷ പരിശോധന ശക്തം ആക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇടുക്കി കവലയിൽ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലിൽ ഗുരുതര വീഹചകൾ കണ്ടെത്തി. ഹോട്ടലിലെ കുടിവെള്ള ടാങ്കിൽ ചത്ത എലിയെ കണ്ടെത്തുക ആയിരുന്നു. ഇതോടെ നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടച്ച് പൂട്ടി.

കട്ടപ്പനയിലെ ഇടുക്കി കവലയിൽ ഉള്ള വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി. ഇതിന് ഇടയിൽ ആണ് മഹാരാജ ഹോട്ടലിലും പരിശോധന നടത്തിയത്. ഹോട്ടലിന്റെ കുടിവെള്ളം എടുക്കുന്ന ടാങ്കിൽ പുഴു അരിച്ച നിലയിൽ ആണ് എലിയെ കണ്ടെത്തിയത്.

ഹോട്ടലിന്റെ വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കിയയച്ചു. കട്ടപ്പനയിലെത്തുന്നവർക്ക് വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം നൽകാന്‍ ക്രമീകരണങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വൃത്തിയില്ലാത്ത ഹോട്ടല്‍ പൂട്ടിയ ശേഷമാണ് അധികൃതർ മടങ്ങിയത്. മുമ്പും ഇതേ ഹോട്ടല്‍ പൂട്ടുകയും പലതവണ പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടെത്തിയതിനെ തുടർന്ന് തലസ്ഥാനത്തെ ഹോട്ടൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടച്ച് പൂട്ടിയിരുന്നു. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധങ്ങളും പിടിച്ചെടുത്തു. വഴുതക്കാട്ടെ ശ്രീ ഐശ്വര്യ ഹോട്ടലിൽ നിന്ന് വാങ്ങിയ കടലക്കറിയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് ഒച്ചിനെ കിട്ടിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ എത്തി ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു.

ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലുടമയ്ക്ക് നോട്ടീസ് നൽകി. ഇവിടെ നിന്നും കാലാവധി കഴിഞ്ഞ പാൽ ഉല്പന്നങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.ഇത് എല്ലാവരും മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയുക കാരണം ഭക്ഷണത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത് ഒച്ചിനെയാണ്.

പല കാര്യങ്ങളും റിപ്പോർട് ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ഭക്ഷണ രീതി മാറ്റാൻ നമുക്ക് സാധിക്കുന്നില്ല അതുകൊണ്ടു തന്നെ ഇനി ഒരു കാര്യം ശ്രെദ്ധിക്കുക ഭക്ഷണം മസാല പുരട്ടിയ കാരികളോ മറ്റെന്ത്‌ കഴിച്ചയാളും അത് സ്രെദ്ധയോടെ നോക്കി കഴിക്കുക കാരണമാ ഒച്ചോ പള്ളിയോ പടയോ അതിനോടൊപ്പംനിങ്ങളുടെ ശരീത്തിനകത്തു പോയി കഴിഞ്ഞഅൽ അന്പത് നിങ്ങള്ക്ക് മാത്രമാണ് തൊഴിലാളികൾക്ക് വേണ്ടത്ര ബോധവൽക്കരണം നൽകാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം ഒരുക്കാനും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത് കൂടാതെ നഗരസഭ ആരോഗ്യവിഭാഗം തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഒരാഴ്ചവരെ പഴകിയ ഭക്ഷണങ്ങളാണ് ആറു സ്ക്വാഡുകളായി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ജൂലായിൽ സമാനമായ രീതിയിൽ രാവിലെ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധനക്കെത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വേലി[എടുത്തിയത് . സാമ്പാറില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പിഴയടിപ്പിച്ച കിഴക്കേകോട്ട ബിസ്മിയില്‍ വീണ്ടു പഴകിയ ഭക്ഷണം.

ഇന്നലത്തെ പൊറോട്ടയും വറുത്ത മീനും ഇന്നും വില്‍പ്പനക്കായി തയാറാക്കിവെച്ചിരുന്നു. പഴയിയ ക്വാളിഫ്ലവര്‍, മയനൈസ് എന്നി ഫ്രിഡ്ജുകളില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.കേടുവന്ന ചിക്കനും ബീഫും അടുക്കളകളില്‍ നിന്ന് പിടിച്ചെടുത്തു. കിഴക്കേട്ടോട്ടയിലുള്ള ഇഫ്ത്താര്‍ ഹോട്ടലില്‍ നിന്ന് പഴകിയ ചിക്കല്‍ ,ബീഫ് എന്നിവ കണ്ടെടുത്തു. അടുക്കളകള്‍ ഒട്ടു വൃത്തിയില്ലാത്ത നിലയിലായിരുന്നു പരിശോധന നടന്ന മിക്ക ഹോട്ടലുകളും. ദിവസങ്ങള്‍ പഴക്കുമുള്ള പത്തുകിലോ തൈര് മണക്കാട് ബിസ്മി ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു. വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങളായി ഉപയോഗിക്കുന്ന ചായപ്പൊടി, എണ്ണ എന്നവിയാണ് കണ്ടെടുത്തത്.
ചൈനീസ് വിഭവങ്ങള്‍ക്കായി വേവിച്ചുവെച്ച ഉരുളന്‍കിഴങ്ങ്,ക്വാളിഫ്രവര്‍ എന്നിവയും പിടിച്ചെടുത്തു.

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

7 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

16 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

36 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

37 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago