kerala

അന്‍സിയെ പിന്തുടര്‍ന്ന ആഢംബര കാര്‍ ഓടിച്ചത് ഹോട്ടലുടമയുടെ സഹായി; ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയില്‍ മോഡലുകളുടെ കുടുംബം

കൊച്ചിയില്‍ രണ്ട് മോഡലുകള്‍ കൊല്ലപ്പെട്ട അപകടത്തില്‍ ചുരുളഴിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായേക്കും. വാഹനാപകടത്തില്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധിയുണ്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു. അന്വേഷണം സംബന്ധിച്ച തങ്ങളുടെ സംശയങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായും പരാതി നല്‍കിയുണ്ടെന്നും മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ ബന്ധു നസീം പ്രതികരിച്ചു.കേസിലെ നിര്‍ണായക തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഹോട്ടലുടമ അറസ്റ്റിലായിരിക്കുന്നത്. ദുരൂഹതകള്‍ തുടരുന്നതിനിടെ ഹോട്ടലുടമയുടെ സഹായിയും അന്‍സിയെ പിന്തുടര്‍ന്ന കാര്‍ ഓടിച്ച ഡ്രൈവറും ഒളിവിലും പോയിരിക്കുകയാണ്.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തേവര, കുണ്ടന്നൂര്‍ വഴിയാണ് അന്‍സിയും സംഘവും സഞ്ചരിച്ചത്. ലക്ഷ്യം തൃശൂരിലെ സുഹൃത്തിന്റെ വീട്. യാത്രക്കിടെ കുണ്ടന്നൂര്‍ മുതല്‍ ആഢംബര കാറുമായി ഇവര്‍ മത്സരയോട്ടം നടത്തിയെന്നും സൂചനയുണ്ട്. ഇത് മനസിലാക്കിയ പൊലീസ് ആഢംബര കാര്‍ തേടിയിറങ്ങി. എറണാകുളം സ്വദേശി സൈജു തങ്കച്ചനാണെന്ന് ഈ കാര്‍ ഓടിച്ചിരുന്നത്. അസ്വഭാവികമായി ഒന്നുമില്ലെന്നായിരുന്നു സൈജുവിന്റെ ആദ്യ മൊഴി. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് കാറിനെ പിന്തുടര്‍ന്നത്.

അന്‍സി കബീറും സംഘവം സഞ്ചരിച്ച കാറില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചതോടെയാണ് പൊലീസ് അപകടത്തില്‍ ലഹരിയുടെ പങ്ക് അന്വേഷിച്ചിറങ്ങിയത്. പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലേക്ക് ഈ അന്വേഷണമെത്തി. നമ്പര്‍ 18 ഹോട്ടലിലേക്കാണ് ആദ്യമെത്തിയത്. അമിത വേഗമാണ് അപകട കാരണമെന്ന് നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇതിനോടൊപ്പം ഒരു ആഢംബര കാറിനെക്കുറിച്ചുമുള്ള വിവരങ്ങളും പൊലീസിന് ആദ്യഘട്ട സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചു.

ഹോട്ടലുടമ ഒളിപ്പിച്ച ഹാര്‍ഡ് ഡിസ്‌കില്‍ അന്ന് നടന്ന ഡിജെ പാര്‍ട്ടി സംബന്ധിച്ച നിര്‍ണായക വിവരങ്ങളുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത മാനിച്ചാണ് സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയതെന്ന് ഹോട്ടലുടമയുടെ മൊഴി വിശ്വാസ യോഗമല്ലെന്നാണ് അന്വേഷണം സംഘത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിക്കിടെ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതായി പൊലിസിന് സൂചന ലഭിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളെപ്പറ്റി അന്‍സി കബീറിന്റെ കാറോടിച്ച ഡ്രൈവര്‍ക്കും സൈജുവിനും ധാരണയുണ്ടെന്നും അഭ്യൂഹമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ മാറ്റണമെന്ന് ഹോട്ടലുടമ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് ഒരു ടെക്കിയുടെ ഉപദേശം സ്വീകരിച്ചതായും വിവരമുണ്ട്.

സൈജുവിന്റെ മൊഴി എളുപ്പത്തില്‍ വിശ്വസിക്കാന്‍ പൊലീസ് തയ്യാറാവാതിരുന്നതോടെ ദുരൂഹതയിലേക്ക് കാര്യങ്ങളെത്തി. മോഡലുകള്‍ സഞ്ചരിച്ച കാറുമായി മത്സരയോട്ടം നടത്തിയെന്ന് ഒടുവില്‍ സൈജു സമ്മതിച്ചു. ആദ്യം നല്‍കിയ മൊഴി പ്രത്യേകം തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഹോട്ടലുടമയുടെ സുഹൃത്താണ് സൈജുവെന്ന് പൊലീസിന് വിവരം ലഭിച്ചതായിട്ടാണ് സൂചന.

ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ അന്വേഷിച്ചിറങ്ങിയ പൊലീസിനെ കൃത്യമായി പറ്റിക്കാന്‍ ഹോട്ടലുടമയ്ക്ക് കഴിഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ച സംഭവത്തില്‍ വലിയ വകുപ്പുകളൊന്നും ചാര്‍ത്താന്‍ പൊലീസിന് കഴിയില്ല. സിസിടിവിയിലെ പ്രധാന ദൃശ്യങ്ങള്‍ കണ്ടെത്താന്‍ മറ്റു വഴിയകളുമില്ല. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുടമ നീങ്ങിയതെന്ന് സംശയം അന്‍സിയുടെ ബന്ധുക്കളും ഉന്നയിക്കുന്നുണ്ട്.എന്നിവര്‍ സഞ്ചരിച്ച വാഹനം ഓടിച്ച അബ്ദുള്‍ റഹ്‌മാന്‍ ആരെന്ന് തങ്ങള്‍ക്കറിയില്ലെന്നും ബന്ധു നസീം വ്യക്തമാക്കിയിരുന്നു. ഇയാളെ മുന്‍പരിചയം ഇല്ല. ആശുപത്രി വിട്ട ആബ്ദുള്‍ റഹ്‌മാനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും നസീം പറഞ്ഞു. ഇന്ന് ജാമ്യം നേടിയ അബ്ദുള്‍ റഹ്‌മാന്‍ കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങി. എന്നാല്‍ അയാള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഇതിലെല്ലാം സംശയങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടുന്നു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago