ലോക്ക് ഡൗൺ കാലത്തും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കേരളത്തിൽ നിന്നും പുറത്തുവരുന്നത്. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് വാടക നൽകാത്തതിനാൽ കുടുംബത്തെ ഇറക്കിവിടാൻ വീട്ടുടമ ശ്രമം നടത്തിയതായി പരാതി. ലോക്ക് ഡൗൺ മൂലമാണ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച കൂരയുടെ വാടകയായ 1500 രൂപ കുടുംബത്തിന് നൽകാൻ സാധിക്കാത്തത്.
ജോലിക്കാന് പോകാനാകാതെ വരുമാനം നിലച്ചതോടെ ദുരിതത്തിലാവുകയായിരുന്നു കൂലിവേലക്കാരനായ മാത്യു. ഇതോടെയാണ് അഞ്ചുവയസ്സുകാരന് ഉള്‍പ്പടെയുള്ള കുടുംബത്തെ ഇറക്കി വിട്ടത്. റിട്ടയർഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം കുന്നുമ്മേല്‍ തോമസിന്റെ സ്ഥലത്തെ പ്ലാസ്റ്റിക് കൂരയിലാണ് അഞ്ചു മാസമായി കൂലിവേലക്കാരനായ മാത്യുവും ഹൃദ്രോഗിയായ ഭാര്യയും അഞ്ചു വയസുകാരനായ കുട്ടിയും വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്. ഇവരെ ഇറക്കിവിട്ടതറിഞ്ഞു സംഭവം അന്വേഷിച്ചു എത്തിയ നാട്ടുകാരെ പട്ടിയെ അഴിച്ചുവിട്ടു ഓടിക്കാന്‍ ശ്രമിച്ച സ്ഥലം ഉടമ കുന്നുമ്മേല്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. തോമസ് ഭീഷിണിപ്പെടുത്തിയതായും ഇറക്കിവിടാന്‍ ശ്രെമിച്ചതായും മാത്യു പറഞ്ഞു.
വാടക കിട്ടാത്തതിനാല്‍ ഇന്നലെ കൂരയിലേക്കുള്ള വെള്ളവും വൈദ്യുതിയും തോമസ് വിച്ഛേദിച്ചിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ നഗരസഭാ അധികൃതര്‍ മാത്യുവിനും കുടുംബത്തിനും വാസയോഗ്യമായ വീടൊരുക്കുമെന്നും ഉറപ്പ് നല്കി. ഭീഷണിപ്പെടുത്തിയെന്ന മാത്യുവിന്റെ പരാതിയിലും തൊടുപുഴ പോലീസ് കുന്നുമ്മേല്‍ തോമസിനെതിരെ കേസ് എടുത്തു.
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…