Categories: kerala

കൂലി നൽകാൻ പണമില്ല, പകരം ടിവി നൽകി, പിന്നാലെ വീട്ടുജോലിക്കാരിയുടെ മാല കവർന്ന് വീട്ടുടമകൾ

കോട്ടയം : കൂലി നൽകാൻ പണമില്ലാത്തതിനാൽ വീട്ടുജോലിക്കാരിക്ക് ടിവി നൽകിയ വീട്ടുടമകൾ കവർന്നത് വീട്ടമ്മയുടെ സ്വർണമാല. സംഭവത്തിൽ ദമ്പതിമാരടക്കം മൂന്നുപേർ അറസ്റ്റിൽ. എറണാകുളം മരട് ആനക്കാട്ടിൽ വീട്ടിൽ ആഷിക് ആന്റണി (31), ഭാര്യ നേഹാരവി (35), എറണാകുളം പെരുമ്പടപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം വീട്ടിൽ അർജുൻ (22) എന്നിവരെയാണ് അറസ്റ്റിലായത്.

ജോലി ചെയ്ത വകയിൽ ശമ്പള കുടിശ്ശിക കിടക്കു​കയും നിലവിൽ തരാൻ കയ്യിൽ പണമില്ലാത്തതിനാൽ വീട്ടിലിരി​ക്കുന്ന ടി.വി എടുത്തിട്ട് ശമ്പള കുടിശ്ശിക കുറച്ച്, ബാക്കി എനിക്ക് 8000 രൂപ തന്നാൽ മ​തിയെന്ന് ആഷിക് പറയുകയും ഇതിന് വീട്ടമ്മ സമ്മതിക്കുകയുമായിരുന്നു. കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടുപവന്റെ മാലയാണ് മോഷ്ടിച്ചത്. ഒക്ടോബർ 16-നായിരുന്നു സംഭവം.

അടുത്തദിവസം ടി.വി. ഫിറ്റ്ചെയ്യുന്നതിനായി ആഷിക്കും ഭാര്യയും സുഹൃത്തായ അർജുനും വീട്ടമ്മയുടെ കോട്ടയത്തെ വീട്ടിലെത്തി. ടി.വി. ഫിറ്റ് ചെയ്യുന്നതിനിടെ വീട്ടമ്മയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നാണ് ആരോപണം. ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ആ​ഷി​കി​നെയും ഭാര്യയെയും പഴനിയിൽ നിന്നും, അർജുനെ എറണാകുളത്തുനിന്നും പിടി​കൂ​ടി.

എസ്.എച്ച്.ഒ പ്രശാന്ത് കു​മാർ അ​റ​സ്റ്റി​ന് നേ​തൃത്വം നൽകി. ആ​ഷി​കിന് കളമശ്ശേരി, കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റി​മാൻഡ് ചെയ്തു.

karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

39 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago