kerala

രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് ഇറങ്ങിപ്പോയി

കട്ടപ്പന: രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ടൗണിന് സമീപം ദേശീയ പാതയിലാണ് വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ കാറില്‍ കഴിയുകയായിരുന്നു.

ഓട്ടോഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വയനാട് സ്വദേശിനിയായ ലൈലാ മണി(55)നെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിരിക്കുകയാണെന്ന് വ്യക്തമായി.

കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വയനാട് സ്വദേശിയായ മാത്യുവാണ് ഇവരുടെ ഭര്‍ത്താവെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.
താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച്‌ വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്. ഇവരുടെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

വാഹനത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്ബറില്‍ പൊലീസ് വിളിച്ചെങ്കിലും പൊലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്ബറാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. മനപൂര്‍വം ഇയാള്‍ വീട്ടമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരട്ടയാറിലുള്ള മകനെ കണ്ടെത്താനും കട്ടപ്പന അടിമാലി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

Karma News Network

Recent Posts

യാത്രക്കാരെ അധിക്ഷേപിച്ചു, സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു, ഭർത്താവിനുമെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.…

14 mins ago

കിരീടം ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു, പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ- മോഹന്‍ലാല്‍

നടി കനകലതയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ തങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചുവെന്ന് ലാല്‍ അനുസ്മരിച്ചു.…

14 mins ago

ഹോസ്റ്റലിലെ പ്രസവം, യുവതിയെയും കുഞ്ഞിനേയും ഏറ്റെടുക്കാൻ തയ്യാറായി യുവാവ്

കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും സന്നദ്ധത‌ അറിയിച്ച് കുഞ്ഞിന്റെ പിതാവായ…

51 mins ago

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ

കൊല്ലം പരവൂരിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ…

54 mins ago

വൈദ്യുതി ഉപഭോ​ഗം, ശ്രദ്ധ വേണം, നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ഉപഭോ​ഗത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി…

1 hour ago

കൈകാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളി ച്ചു, ഭാര്യ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീര ഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭർത്താവ് മനൻ…

2 hours ago