ന്യൂഡൽഹി. രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ചേരിയിൽ കഴിയുന്ന മൂവായിരത്തിലധികം കുടുംബങ്ങൾക്ക് അവരുടെ വീടെന്ന സ്വപ്നം വ്യാഴാഴ്ച പൂവണിയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഡൽഹിയിലെ കൽക്കാജിയിൽ നിർമിച്ച 3,024 ഫ്ളാറ്റുകളുടെ താക്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കൈമാറും.
ആം ആദ്മിയുടെ നെഞ്ച് പിളർന്ന് ചരിത്ര നേട്ടമാണ് നരേന്ദ്ര മോദി സർക്കാർ ഇതോടെ നേടുന്നത്. ചേരിയിൽ കഴിയുന്നവർ ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ വോട്ട് ബാങ്കാണ്. എന്നാൽ മോദി ഫ്ളാറ്റ് നൽകുന്നതോടെ ഇവിടെ മാറ്റത്തിന്റെ കാറ്റ് വീശാൻ വഴിയൊരുക്കുകയാണ് ബി ജെ പി. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ട് മുൻപായി ഫ്ളാറ്റുകൾ കൈമാറാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി എല്ലാ ക്യാബിനറ്റ് യോഗത്തിലും പാവപ്പെട്ടവർക്കുള്ള ഫ്ളാറ്റുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ പ്രധാനമന്ത്രി മോദി ആരാഞ്ഞിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ചേരികൾക്ക് പകരം ഫ്ളാറ്റുകൾ നിർമ്മിക്കുന്ന കാത്പുത്ലി കോളനിയിലെ ജോലികളും അതിവേഗത്തിൽ പൂർത്തിയാവുകയാണ്.
മുനിസിപ്പൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായി ഫ്ളാറ്റുകൾ കൈമാറുന്നത് ബി ജെ പിയുടെ ഭരണ വിജയാമാവും. തങ്ങൾ ഇനി അവിടെ വോട്ട് ചോദിക്കാൻ പോകുമ്പോൾ ബിജെപി എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അവർ ഓർക്കുമെന്ന് ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പ്രതികരിക്കുകയുണ്ടായി.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…