kerala

പ്രധാനമന്ത്രി എത്ര വിദേശ യാത്ര നടത്തുന്നു? UAE യാത്രക്ക് കേന്ദ്രം അനുമതി നൽകാഞ്ഞ മനോവിഷമത്തിൽ മരുമകൻ മന്ത്രി

കോഴിക്കോട് . മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും UAE യാത്രക്ക് കേന്ദ്രം അനുമതി നൽകാഞ്ഞ മനോവിഷമത്തിൽ മരുമകൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. മന്ത്രിമാര്‍ നടത്തുന്ന വിദേശയാത്രകളെ ന്യായീകരിച്ച പി.എ മുഹമ്മദ് റിയാസ്, വിദേശ യാത്രകൾ ഒരിക്കലും മോശം കാര്യമല്ലെന്നു കോഴിക്കോട് പറഞ്ഞു.

ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണ്. ആദ്യമായിട്ടല്ല മന്ത്രിമാര്‍ വിദേശ യാത്രകൾ നടത്തുന്നത്. പ്രധാനമന്ത്രി ഒരുപാട് വിദേശ യാത്ര നടത്തുന്നതായും മുഹമ്മദ് റിയാസ് പറഞ്ഞു. സിപി എം പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാർട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്നങ്ങളിൽ ചടുലമായി ഇടപെടുന്ന പാർട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത് – റിയാസ് കോഴിക്കോട്ട് പറഞ്ഞു.

ഇതിനിടെ, അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘം UAE യിലേക്ക് പുറപ്പെടുകയാണ്. യാത്രക്ക് മുഖ്യമന്ത്രി കേന്ദ്ര അനുമതി തേടിയെങ്കിലും നിഷേധിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയും യാത്രയിൽ നിന്ന് പിന്മാറി. നോർക്ക, ഐടി, ടൂറിസം സെക്രട്ടറിമാരാകും നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുക. അടുത്ത ബുധനാഴ്ച വരെയാണ് നിക്ഷേപ സംഗമം നടക്കുക.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

4 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

18 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

45 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

57 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago