തിരുവനന്തപുരം : ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരോട് സൗമ്യവും സൗഹൃദപരവുമായി പെരുമാറാൻ ജീവനക്കാർക്ക് പരിശീലനം നൽകാൻ ദേവസ്വം ബോർഡ്. ഇതിനായി 5,000 ക്ഷേത്ര ജീവനക്കാർക്ക് പരിശീലനം നൽകും. വിരമിച്ച ഐഎസ് ഉദ്യോഗസ്ഥൻ എം. നന്ദകുമാറിനാണ് പഠനക്ലാസിന്റെ ചുമതല.
നെയ്യാറ്റിൻകര മുതൽ വടക്കൻ പറവൂർ വരെയുള്ള ഓഫീസുകളിലെയും ക്ഷേത്രങ്ങളിലെയും 5,000-ത്തോളം ജീവനക്കാരെ 20 ഗ്രൂപ്പുകളാക്കി 10 വീതം ക്ലാസുകളാണ് നൽകുന്നത്. പുറം നാടുകളിൽ നിന്നെത്തുന്ന ഭക്തർക്ക് ക്ഷേത്ര ചരിത്രവും മറ്റ് വിവരങ്ങളും പറഞ്ഞു കൊടുക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്.
പെരുമാറ്റ മര്യാദ, ക്ഷേത്ര സംസ്കാരം, അതത് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയുടെയും പൂജകളുടെയും പ്രത്യേകതകൾ തുടങ്ങിയവയാകും ജീവനക്കാരെ പഠിപ്പിക്കുക. പുരാതന ക്ഷേത്രങ്ങളുടെ ചരിത്രം പൊതുവായി പഠിപ്പിക്കും.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…