അഗര്‍ത്തല : ത്രിപുരയില്‍ 50 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. 753 കിലോഗ്രാം കഞ്ചാവാണ് പ്രത്യേക സംഘം പിടിച്ചെടുത്തത്. സെപാഹിജാല ജില്ലയില്‍ നടത്തിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡിഐബി ഉദ്യോഗസ്ഥര്‍ക്കൊപ്പം സോനമുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിലാണ് ലഹരി പിടികൂടിയത്.
സോനാമുറ പോലീസ് സ്റ്റേഷന് പരിധിയില്‍ ആനന്ദപൂരില്‍ സ്ഥിതി ചെയ്യുന്ന അഷാദുല്‍ ഹഖ് (35) എന്നയാളുടെ വസതിയിലാണ് റെയ്ഡ് നടന്നത്. ഹഖ് ഒളിവിലാണെന്ന് കണ്ടെത്തിയതോടെ, അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃത വസ്തുക്കള്‍ നിറച്ച 16 പ്ലാസ്റ്റിക് ഡ്രമ്മുകള്‍ കണ്ടെത്തി. പിടികൂടിയ കഞ്ചാവിന്റെ വിപണി മൂല്യം ഏകദേശം 50 ലക്ഷം രൂപയോളം വരുമെന്നാണ് നിഗമനം.
നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…
കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…
50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്ലാൻഡിലെ ഓക്സ് അമ്യൂസ്മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…
ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്ല, സ്പേക്സ് എക്സ് സിഇഒ ഇലോൺ മസ്ക്. ഇവ…
വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…
പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…