topnews

രാജ്യത്തേക്ക് വൻ ലഹരി ഒഴുക്ക്, ഈ വർഷം 5651.68 കിലോഗ്രാം ലഹരി പിടിച്ചു Huge inflow of drugs into the country.

രാജ്യത്ത് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ച് വൻ ലഹരി ക്കടത്ത്. കഴിഞ്ഞ വര്‍ഷം മാത്രം പിടികൂടിയത് 40,000 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ എന്നാണു റിപ്പോർട്ട് . 5651.68 കിലോഗ്രാം ലഹരിയാണ് ഈ വര്‍ഷം പിടിച്ചെടുത്തത്, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 72 ശതമാനം കൂടുതലാണ്.

ഹെറോയിന്‍, കൊക്കൈന്‍, സൈക്കോട്രോപിക്, മെതാം ഫെറ്റാമിന്‍, എംഡിഎംഎ തുടങ്ങിയ ന്യൂജെന്‍ ലഹരി പിടികൂടിയ കണക്കാണിത്. കഞ്ചാവടക്കമുള്ളവ ചേര്‍ത്താലിത് 45000 കോടിയിലേറെ വരും. നാവിക സേന, തീരദേശ സേന, ഡിആര്‍ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് എന്നീ കേന്ദ്ര ഏജന്‍സികള്‍ ചേര്‍ന്നാണ് ഇത്രയധികം ലഹരി പിടികൂടിയത്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രധാനമായും രാജ്യത്തേക്കുള്ള ലഹരിയുടെ ഒഴുക്ക് നടക്കുന്നത്.

മ്യാന്‍മര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് മയക്ക് മരുന്നു കടത്തുന്നതില്‍ മുന്നില്‍. 2021ല്‍ ലഹരി മരുന്ന് പിടികൂടിയ സംസ്ഥാനങ്ങളില്‍ ഗുജറാത്താണ് ഒന്നാമത്. പഞ്ചാബും മേഘാലയയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ലക്ഷദ്വീപ് കേന്ദ്രമായി നടത്തിയ 3000 കോടിയുടെ ലഹരി വേട്ടയും ഇതിൽപെടും. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തെ സാമൂഹിക വ്യവസ്ഥകളെ അസ്ഥിരപ്പെടുത്താനും, സാമ്പത്തിക നില തകര്‍ക്കാനുമാണിവ പ്രധാനമായും ലഹരി മാഫിയകൾ ലക്ഷ്യമിടുന്നത്.

അതെ സമയം ഇന്ത്യയില്‍ 1 ശതമാനം സ്ത്രീകള്‍ മദ്യപിക്കുകയും 9 ശതമാനം സ്ത്രീകള്‍ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് എന്ന സർവേയും പുറത്ത് വന്നിട്ടുണ്ട്. കുടുംബ ആരോഗ്യ സര്‍വേയുടേതാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാതെ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണം 7.9 ല്‍ നിന്നും 6.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗാര്‍ഹീക പീഡന നിരക്ക് 31.2 ല്‍ നിന്നും 29.3 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

2016 ലെ സര്‍വേയില്‍ 31 ശതമാനം സ്ത്രീകളാണ് തൊഴില്‍ ചെയ്തിരുന്നത്. എന്നാലിപ്പോള്‍ ്ത് 32 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 15 -49നും ഇടയിലുള്ള, വിവാഹിതകളില്‍ 32 ശതമാനം പേരും തൊഴിലെടുക്കുന്നവരാണ്. എന്നാല്‍ പുരുഷന്മാരിലാകട്ടെ ഇത് 98 ശതമാനമാണ്. എന്നാല്‍ 15 മുതല്‍ 19 വയസ് വരെ പ്രായമുള്ള 22 ശതമാനം പെണ്‍കുട്ടികളും ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. 40 ശതമാനം സ്ത്രീകള്‍ പങ്കാളിക്ക് സമമായോ കൂടുതലായോ വേതനം വാങ്ങുന്നു. എന്നാല്‍, സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 79 ശതമാനമായി ഉയർന്നിട്ടുണ്ട്.

അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയത്തിൽ പിന്നെയാണ് ഇന്ത്യയിലേക്കുള്ള മയക്ക് മരുന്ന് കടത്ത് വർധിച്ചത്. ഇതോടെ മയക്കുമരുന്ന് കടത്തിന് അഫ്ഗാന്‍ ബന്ധം വ്യക്തമായി ഇന്ത്യ സ്ഥിരീകരിക്കുകയായിരുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ 3,000 കിലോ ഹെറോയിന്‍ പിടിച്ചെടുത്തോടെയാണ് അധികൃതര്‍ ഇക്കാര്യം ഉറപ്പിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍, ഇറാനിലെ തുറമുഖത്തുനിന്നാണ് ഗുജറാത്തിലേക്ക് അയച്ചത്. ഇറാന്‍ വഴി സമുദ്രമാര്‍ഗമാണ് കള്ളക്കടത്തുകാര്‍ മയക്ക് മരുന്ന് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഡിആര്‍ഐയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥിരീകരിച്ചു.

പുതിയ ഭരണത്തില്‍, തങ്ങള്‍ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഹെറോയിന്‍ ശേഖരം താലിബാന്‍ പിടിച്ചെടുക്കുമെന്നാണ് മയക്കുമരുന്ന് മാഫിയ ആശങ്കപ്പെടുന്നത്. കള്ളക്കടത്തില്‍ പിടിക്കപ്പൈട്ടാല്‍ തങ്ങളെ താലിബാന്‍ തൂക്കിക്കൊല്ലുമെന്നും അവര്‍ക്ക് ഭയമുണ്ട്. ഇതാണ് ഇന്ത്യയിലേക്ക് ചരക്ക് മാറ്റാന്‍ കള്ളക്കടത്ത് സംഘങ്ങങ്ങളെ പ്രേരിപ്പിക്കു ന്നത്. മുന്ദ്ര തുറമുഖത്ത് പിടിച്ച 3000 കിലോ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാന്‍ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാന്‍ തങ്ങളുടെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തി വന്നിരുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

23 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

52 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago