national

അനന്തിരവൾ ഗർഭിണി, കാരണക്കാരൻ എന്റെ ഭർത്താവ്, ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം

ഇരുപത്തി രണ്ടാം വയസിൽ സമപ്രായക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തത് പ്രതീക്ഷയോടെ ഭർതൃ വീട്ടിൽ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നതാണ് ഞെട്ടിക്കുന്നത്‌. സ്വന്തം ഭർത്താവിൽ നിന്ന് പോലും ഒരു പരിഗണന ലഭിച്ചില്ല. ഗർഭിണി ആയിരിക്കെ വീട് വിട്ട് ഇറങ്ങി. എന്നാല് പിന്നീടു് വീണ്ടും ഭർത്താവും ആയി ജീവിതം ആരംഭിക്കുന്നു വീണ്ടും ഗർഭിണി ആയി. എന്നാല് ഭർത്താവിന്റെ സ്വഭാവത്തിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഉണ്ടാകുന്ന മറ്റൊരു സംഭവം, തുടർന്ന് യുവതി അനുഭവിക്കുന്ന യാതനകൾ.  ഫെയ്സ്ബുക്ക് പേജിൽ ആണ് യുവതി തന്റെ അനുഭവ ജീവിതം കുറിച്ചത്.

കുറിപ്പ് ഇങ്ങനെ;

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്കും ഭർത്താവിനും അന്ന് 22 വയസ്സ്. ഭർതൃവീട്ടിലേക്ക് മാറുന്നതു വരെ എല്ലാം സുഗമമായിരുന്നു. പക്ഷേ അവിടെ അവർ എന്നെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. വെറുതെ ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ഞാൻ നന്നായി പാചകം ചെയ്യും. പക്ഷേ അവർ എപ്പോഴും ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയും എന്നെ തരം താഴ്ത്തുകയും ചെയ്യും. ഒരു വർഷത്തിനുശേഷം ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കാര്യങ്ങൾ ശരിക്കും വഷളായി. ഞാൻ സന്തോഷത്തോടെ കണ്ണുകൾ നിറഞ്ഞാണ് ആ വിവരം ഭർത്താവിനോട് പറഞ്ഞത്. പക്ഷേ അയാള്‍ ശരി എന്ന ഒറ്റവാക്ക് പറഞ്ഞ് നടന്നുപോയി.‌ ഭർത്താവിന്റെ വീട്ടുകാർക്കും അതേ ഭാവം തന്നെ. എന്നെ അവർ ശ്രദ്ധിച്ചതേയില്ല. അവർ എന്നെ വെറുക്കുന്നുവെന്ന തോന്നൽ എന്നിൽ ഒറ്റപ്പെടൽ ഉണ്ടാക്കി. അതിനാൽ ഞാൻ അടുത്ത ദിവസം അവിടെ നിന്നും പോകാൻ തീരുമാനിച്ചു, ഒരു കുടുംബസുഹൃത്തിനൊപ്പം താമസിക്കാൻ തുടങ്ങി.

താമസിയാതെ, എനിക്ക് എന്റെ മകനുണ്ടായി. പക്ഷേ അവൻ മാസം തികയാതെയാണ് ജനിച്ചത്. 6 മാസം പ്രായമുള്ളപ്പോൾ അവന് ഫിക്സ് ഉണ്ടായി. ഞാൻ അവനെ എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി, പക്ഷേ അദ്ദേഹം ചെയ്തത് അവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക മാത്രമാണ്. അദ്ദേഹം സാമ്പത്തിക സഹായമൊന്നും നൽകിയിട്ടില്ല, അപൂർവ്വമായി സന്ദർശനത്തിനെത്തി. അദ്ധേഹത്തിന് പണമുണ്ടായിരുന്നുവെങ്കിലും എല്ലാം സ്വയം ചെലവഴിച്ചു.പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു. അങ്ങനെ ഞാൻ വീണ്ടും ഗർഭിണിയായി. മകളുണ്ടായി. എന്നാൽ കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ, അയാൾ പഴയ രീതികളിലേക്ക് മടങ്ങും, ഞാൻ വീണ്ടും പോകും. അങ്ങനെ ആ ശ്രമങ്ങൾ അവസാനിപ്പിച്ചു. സാമ്പത്തികമായി, ഞാൻ വളരെയധികം കഷ്ടപ്പെട്ടു. കടത്തിലേക്ക് പോകുമ്പോൾ ഞാൻ ചെറിയ വീടുകളിലേക്ക് മാറിക്കൊണ്ടിരുന്നു.

എന്റെ ഭർത്താവ് തന്റെ മക്കളെ കാണാനായി എല്ലായ്‌പ്പോഴും വരും. പക്ഷേ, ഞങ്ങൾക്ക് ഒരു പൈസ പോലും തന്നിരുന്നില്ല. ഒരു ദിവസം കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോയി. എന്റെ ‌അനന്തിരവൾ 7 മാസം ഗർഭിണിയാണെന്ന് അറിഞ്ഞു. പക്ഷേ അവൾ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ പിന്നീട് എന്റെ ഭർത്താവാണ് അവളെ ഗർഭിണിയാക്കിയതെന്ന് സമ്മതിച്ചു. അവൾക്ക് 17 വയസ്സുള്ളപ്പോൾ അയാൾ അവളെ ബലാത്സംഗം ചെയ്തു. ഞാൻ ഉടൻ തന്നെ പോലീസിൽ റിപ്പോർട്ട് ചെയ്തു, അയാൾ 17 മാസം ജയിലിൽ കിടന്നു.

ഞാൻ ഇപ്പോൾ എന്റെ അമ്മയോടും രണ്ട് മക്കളോടും ഒപ്പം താമസിക്കുന്നു. ഞാൻ ഇപ്പോഴും കടത്തിലാണ്, കടം തന്നവർ എല്ലാ ദിവസവും എന്നെ ഭീഷണിപ്പെടുത്തുന്നു. ജീവിതം എളുപ്പമല്ല, ഒന്നും നടക്കില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ജീവിതം അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഞാൻ ഒരിക്കൽ എന്റെ കുട്ടികളോടൊപ്പം അന്ധേരി സ്റ്റേഷനിൽ പോയി, പക്ഷേ അവർ എന്നോട് പറഞ്ഞു, ‘അമ്മേ, നിങ്ങൾ ശരിക്കും മരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങൾ എന്തും ചെയ്യും. അതോടെ ആ തീരുമാനം ഉപേക്ഷിച്ചു. അന്നു മുതൽ ഞാൻ ശ്വസിക്കുന്ന ഓരോ ശ്വാസവും എന്റെ കുട്ടികൾക്കായാണ്. എന്റെ മകൻ സൈന്യത്തിൽ ചേരാൻ കഠിനമായി പരിശ്രമിക്കുന്നതും എന്റെ മകൾ അവളുടെ ഐപിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതും കാണുമ്പോൾ, ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ ഞാനാണെന്ന് തോന്നിപ്പോകും. എന്റെ ജീവിതം തകരാറിലാണ്, പക്ഷേ എന്റെ കുട്ടികൾ എല്ലാ ദിവസവും എനിക്ക് അഭിമാനം നൽകുന്നു. എന്റെ ആകെയുള്ള ആഗ്രഹം അവർ രണ്ട് കാലിൽ നിൽക്കണം എന്നതാണ്. എനിക്ക് വീണ്ടും അതിലൂടെ കടന്നുപോകേണ്ടിവന്നാൽ, ആ വഴികളുടെ അവസാനം അവർ എനിക്ക് ഉണ്ടാകും എന്ന വിശ്വാസമുണ്ട്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

6 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago