crime

‘നിന്നെ അവര്‍ ഒന്നും ചെയ്യില്ല, നിന്റെ വസ്ത്രം അഴിച്ച് മാറ്റുന്നത് വരെ നീ ഒരു സ്ത്രീ എന്ന് അവര്‍ക്ക് തോന്നില്ല’

സ്ത്രീകളും പുരുഷന്മാരും ബോഡി ഷെയ്മിങ്ങിന് ഇരയാകാറുണ്ട്. സ്ത്രീകളാണ് ഇത്തരത്തില്‍ കൂടുതലായും അപമാനിക്കപ്പെടുന്നത്. സ്ത്രീകള്‍ക്ക് വണ്ണം കൂടിയാലും തീരെ വണ്ണം കുറഞ്ഞാലുമൊക്കെ ബോഡി ഷെയ്മിങ്ങിന് ഇരയാകുന്നുണ്ട്. ബോഡി ഷെയ്മിങ്ങിന്റെ പേരില്‍ മറ്റ് ചില പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നു. ഇത്തരം ഒരു പ്രശ്‌നത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു യുവതി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

യുവതിയുടെ കുറിപ്പില്‍ നിന്ന്

അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു വേദനാജനകമായ ആ സംഭവം ഉണ്ടായത്. നിര്‍ഭയ കേസ് രാജ്യത്തെയാകെ ഞെട്ടിച്ച സമയമായിരുന്നു അത്. എന്റെ മാതാപിതാക്കള്‍ക്കും ഞാന്‍ തിരികെ വീട്ടിലെത്തുന്നതു വരെ ഭയമായിരുന്നു. എനിക്കൊപ്പം എന്റെ ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. വീട്ടിലെത്തുന്നതിനു മുന്‍പ് എന്തെങ്കിലും ഭക്ഷണം കഴിക്കാമെന്ന് കരുതി. ആ സമയത്ത് സംസാരിച്ചിരുന്നപ്പോള്‍ എന്റെ ആശങ്ക ഞാന്‍ അവനുമായി പങ്കുവച്ചു. എന്നാല്‍, പരിഹാസത്തോടെയായിരുന്നു അവന്റെ മറുപടി. ‘ നീ പേടിക്കണ്ട കാര്യമില്ല,? കാരണം ആരും നിന്നെ ബലാത്സംഗം ചെയ്യില്ല. നിന്റെ വസ്ത്രം അഴിച്ചു മാറ്റുന്നതുവരെ നീ ഒരു സ്ത്രീയാണെന്ന് അവര്‍ക്ക് തോന്നില്ല.’

സത്യത്തില്‍ അവന്റെ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എത്രയും പെട്ടന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്നാണു തോന്നിയത്. പിന്നീട്, ഒന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ അടുത്ത മെട്രോ സ്റ്റേഷനിലേക്ക് കുതിച്ചു. അവന്റെ ആ വാചകങ്ങള്‍ എന്നെ മുറിവേല്‍പ്പിച്ചു. എന്റെ നെഞ്ചിലേക്കു നോക്കിയപ്പോള്‍ എനിക്കു തന്നെ ലജ്ജ തോന്നി. അവന്റെ അന്നത്തെ പരിഹാസം അക്കാലത്ത് എന്നെ ഒരുപാട് ബാധിച്ചു.. ആത്മവിശ്വാസം തകര്‍ത്തു.

എന്റെ അളവിനേക്കാള്‍ വലിയ ബ്രാ ഞാന്‍ അക്കാലത്ത് ധരിച്ചു. മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള പല മണ്ടത്തരങ്ങളും ഞാന്‍ കാണിച്ചു. ഇപ്പോള്‍ അതിനെക്കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജതോന്നുന്നു. പക്ഷേ, ആ പ്രായത്തിലുള്ള പെണ്‍കുട്ടിയ്ക്ക് ഇങ്ങനെയല്ലാതെ മറ്റൊന്നു ചിന്തിക്കാനുമായിരുന്നില്ല. എന്നാല്‍ കോളേജ് ജീവിതം എന്റെ കാഴ്ചപ്പാടിനെ ആകെ മാറ്റി. അങ്ങനെ എന്റെ രൂപത്തില്‍ തന്നെ ഒരു മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്ന വ്യക്തി എന്താണോ അതായി തന്നെ ജീവിക്കാന്‍ തീരുമാനിച്ചു.

മാറ്റത്തിന്റെ ആദ്യപടിയായി ഞാന്‍ മുടിമുറിച്ചു. വലിയ മാറിടവും നീണ്ട മുടിയുമാണ് സ്ത്രീ സൗന്ദര്യമെന്നായിരുന്നു അതുവരെ ഞാന്‍ വിചാരിച്ചിരുന്നത്. തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും വളരെ പെട്ടന്നു തന്നെ എന്റെ പുതിയ രൂപവുമായി ഞാന്‍ പൊരുത്തപ്പെട്ടു. ചിലപ്പോഴൊക്കെ മെട്രോസ്റ്റേഷനിലെ കാവല്‍ക്കാര്‍ വരെ എന്നെ പിന്തുടര്‍ന്നു. ഞാന്‍ ഒരു ആണാണെന്നും സ്ത്രീകളുടെ കോച്ചില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയാണെന്നും കരുതിയായിരുന്നു പിന്തുടര്‍ന്നത്. ബസിലൊക്കെ യാത്ര ചെയ്യമ്പോള്‍ ചിലര്‍ എന്നോടു പറയുമായിരുന്നു. ‘സഹോദരാ, അല്‍പം നീങ്ങിയിരിക്കൂ.’ പക്ഷേ, അതിനെയെല്ലാം ഞാന്‍ തരണം ചെയ്തു.

മോശം അഭിപ്രായ പ്രകടനങ്ങള്‍ ആലോചിച്ച് വേദനിച്ച ചെറുപ്പത്തിലെ ആ ദിനങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് നഷ്ടബോധം തോന്നാറുണ്ട്. സ്വയം വെറുത്തു പോയ ദിവസങ്ങളായിരുന്നു അത്. നമ്മുടെ ശരീരത്തെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നതോര്‍ത്ത് ജീവിതത്തിലെ നല്ലസമയങ്ങള്‍ പാഴാക്കരുതെന്നാണ് എനിക്കു പറയാനുള്ളത്.. പക്ഷേ, ഇന്ന് ഞാന്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ എന്നെ സ്‌നേഹിക്കുന്നു. ഒരു അപരിചിതനുമായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രണയത്തിലാകാന്‍ സാധിക്കും. എന്നാല്‍ സ്വയം പ്രണയം തോന്നണമെങ്കില്‍ ചിലപ്പോള്‍ ഒരു ജീവിതകാലം മുഴുവന്‍ വേണ്ടിവന്നേക്കാം.

Karma News Network

Recent Posts

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

19 mins ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

59 mins ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

2 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

2 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

3 hours ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

3 hours ago