topnews

പരാതി മാത്രം പറഞ്ഞാല്‍ പോര അച്ചടക്കത്തോടെ ജോലി ചെയ്യണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരോട് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍. പരാതി മാത്രം പോര കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജീവനക്കാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് വരുമാനത്തില്‍ കുറവുണ്ടാകുന്നതായി കമ്മീഷനെ കെഎസ്ആര്‍ടിസി എംഡി അറിയച്ചു. ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെങ്കില്‍ അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡിയോട് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

2018 സെപ്റ്റംബറിലെ ചില ദിവസങ്ങളിലെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് കാണിച്ച് തൃശൂര്‍ ഡിപ്പോയിലെ ആര് ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച് കമ്മീഷന്‍ കെഎസ്ആര്‍ടിസി എംഡിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാത്തതു കൊണ്ടാണ് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്ന് എംഡി കമ്മീഷനു റിപ്പോര്‍ട്ട് നല്‍കി.

അതേസമയം കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധി പാസാക്കി കുടിശ്ശിക ബില്ലുകള്‍ തയ്യാറാക്കി കഴിഞ്ഞ ഒക്ടോബര്‍ 7ന് നല്‍കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധികള്‍ മൂലമാണ് തുക നല്‍കുന്നതില്‍ താമസം വരുന്നതെന്നും കെഎസ്ആര്‍ടിസി എംഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Karma News Network

Recent Posts

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

23 mins ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

9 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

9 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

10 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

11 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

11 hours ago