topnews

കട്ടിലില്‍ കെട്ടിയിട്ട് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; കഴുത്തറുത്ത ശേഷം ലൈല ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കി

പത്തനംതിട്ട. രണ്ട് സ്ത്രീകളെ നരബലിക്കായി കൊലപ്പെടുത്തിയത് ക്രൂരമായിട്ടാണെന്ന് റിപ്പോര്‍ട്ട്. രണ്ട് സ്ത്രീകളെയും അതിക്രൂരമായി കൊലപ്പെടുത്തിയത് ഭഗവല്‍ നിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് റിപ്പോര്‍ട്ട്. അശ്ശീല ചിത്രത്തില്‍ അഭിനയിച്ചാല്‍ 10 ലക്ഷം രൂപ തരാമെന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ഷിഹാബ് വശത്താക്കിയത്. ഇയാള്‍ തന്നെയാണ് മന്ത്രവാദം ചെയ്ത സിദ്ധനെന്നും സൂചനയുണ്ട്.

ആദ്യം റോസിലിയെയാണ് കൊലപ്പെടുത്തിയത്. വീട്ടില്‍ എത്തിച്ച റോസിലിയെ വീട്ടില്‍ പ്രത്യേകം സജ്ജമാക്കിയ പൂജമുറിയില്‍ കട്ടിലില്‍ കെട്ടിയിട്ടു. ചിത്രത്തില്‍ അഭിനയിക്കുവാനല്ലെ എന്ന് ചോദിച്ചപ്പോള്‍ സ്വാഭാവികത വരുത്തുവനാണെന്ന് മൂവരും പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ സിദ്ധന്‍ ചുറ്റിക കൊണ്ട് റോസിലിയുടെ തലയില്‍ അടിച്ചു. തുടര്‍ന്ന് ലൈല റോസിലിയുടെ കഴുത്ത് അറത്തു. ജീവന് വേണ്ടി റോസിലി പിടയുമ്പോള്‍ ലൈല കത്തി അവരുടെ ജനനേന്ദ്രിയത്തില്‍ കുത്തിയിറക്കുകയായിരുന്നു.

അവിടെ നിന്ന് രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. ഇവര്‍ക്ക് ഉണ്ടായിരുന്ന ശാപം മാറുന്നതിനും ഐശ്വര്യം ഉണ്ടാകുന്നതിനുമാണ് നരബലി നടത്തിയത്. തുടര്‍ന്ന് അവയവങ്ങള്‍ എല്ലാം മുറിച്ച് മാറ്റി. രണ്ടാമത്തെ സ്ത്രീയെയും ബലി നല്‍കിയത് ഇതുപോലെയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശ്രീദേവ എന്ന വ്യാജ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷിഹാബ് എന്ന റഷീദ് വൈദ്യനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് പെരുമ്പാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്പത്ത് ലഭിക്കുമെന്നും പറഞ്ഞു.

തുടര്‍ന്ന് ഇവരുമായി ബന്ധം സ്ഥാപിച്ച റഷീദ് ഇവരുടെ വീട്ടില്‍ എത്തുകയും വൈദ്യന്റെ ഭാര്യ ലൈലയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇങ്ങനെ ചെയ്താല്‍ ഐശ്വര്യം കൂടുമെന്നാണ് ഇവരെ റഷീദ് പറഞ്ഞ് വിശ്വസിപ്പിച്ചത്. തുടര്‍ന്ന് നരബലി നടത്തിയാല്‍ ഐശ്വര്യം കൂടുമെന്ന് പറഞ്ഞു. ഇതിനായി സ്ത്രീകളെ റഷീദ് കൊണ്ടുവരാമെന്ന് പറഞ്ഞതായിട്ടാണ് പോലീസിന് ലഭിച്ചവിവരം.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

20 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

49 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

1 hour ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago