trending

ഷാഫി മറ്റൊരു കൊല കൂടി നടത്തി, മനുഷ്യ മാംസം വിറ്റു- ലൈല

ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ലൈല. ഷാഫി മൂന്നാമതൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ട്, ആ മനുഷ്യ മാംസം വിറ്റിട്ടുണ്ടെന്നും ലൈല പൊലീസിനോട് പറഞ്ഞു.

ഒരു വർഷം മുൻപാണ് എറണാകുളത്ത് വച്ച് നടത്തിയ കൊലപാതകത്തെക്കുറിച്ച് ഷാഫി പറയുന്നത്. നരബലിയെക്കുറിച്ച് ആലോചിക്കുന്ന സമയമായിരുന്നു അത്. ഇലന്തൂരിലെ വീട്ടിലെ തിണ്ണയിലിരുന്നാണ് കൃത്യം നടത്തിയതിനെക്കുറിച്ചും മനുഷ്യ മാംസം വിറ്റതിനെക്കുറിച്ചും ഷാഫി പറഞ്ഞതെന്നാണ് ലൈലയുടെ മൊഴി.
എന്നാൽ ഭഗവൽ സിംഗിനെയും ലൈലയേയും വിശ്വസിപ്പിക്കാൻ പറഞ്ഞ ഒരു കള്ളം മാത്രമാണ് എറണാകുളത്തെ കൊലപാതകമെന്നാണ് ഷാഫിയുടെ പ്രതികരണം.

അതേസമയം, നരബലിക്ക് പിന്നിൽ അവയവ മാഫിയ ആണെന്ന പ്രചാരണം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു തള്ളി. വൃത്തിഹീനമായ ഒരു സാഹചര്യത്തിൽ അവയവ മാറ്റം സാദ്ധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നരബലിയിൽ കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച കൊല്ലപെട്ട പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്താണ് പൊലീസ് സ്വർണാഭണങ്ങൾ കണ്ടെടുത്തത്. കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പത്മയുടെ 39 ഗ്രാം വരുന്ന സ്വർണാഭരണങ്ങളാണ് മുഹമ്മദ് ഷാഫി പണയം വച്ചിരുന്നത്.

ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വർണം പണയം വച്ച് ഇവിടെ നിന്ന് മുഹമ്മദ് ഷാഫി വാങ്ങിയിരുന്നത്. ഇതിൽ നാൽപതിനായിരം രൂപ ഭാര്യക്ക് നൽകിയെന്നാണ് മുഹമ്മദ് ഷാഫി പൊലീസിന് നൽകിയിട്ടുള്ള മൊഴി. തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പ് മുഹമ്മദ് ഷാഫിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ച് ഇയാളുടെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

22 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

55 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago