പത്തനംതിട്ട. ഇലന്തൂരില്‍ നരബലി ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കാല് നൂറ്റാണ്ട് മുമ്പാണ് ഇത്തരത്തില്‍ ഒരു നരബലി ഇലന്തൂരില്‍ നടന്നതെന്നാണ് വിവരം. അന്ന് കാമുകിക്ക് വേണ്ടി നാലര വയസ്സുകാരിയെ ചുട്ടുകൊല്ലുകയായിരുന്നു. 1997ല്‍ നാലരവസുകാരിയായ അശ്വനിയാണ് നരബലിക്ക് ഇരയായത്.
കാമുകിയെ വിവാഹം കഴിക്കാന്‍ വേണ്ടി ഭാര്യയെ അടുത്തു നിര്‍ത്തിയായിരുന്നു ക്രൂരത. അശ്വിനിയെ പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് കേസ്.
ഇലന്തൂര്‍ പൂക്കോട് കണിയാംകണ്ടത്തില്‍ ഡോ. ശശി രാജ പണിക്കര്‍ (46), രണ്ടാം ഭാര്യ കുരിയന്നൂര്‍ കംപോത്രയില് സുകുമാരിയമ്മ (31), കാമുകി ചേര്‍ത്തല വാറണാട് ചുങ്ക തറയില്‍ സീന (24 ) എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ അതിക്രൂരമായി കൊപ്പെടുത്തിയത്. രണ്ടാം ഭാര്യയിലുണ്ടായ സ്വന്തം മകളെയാണ് ഇയാളന്ന് കൊലപ്പെടുത്തിയത്.
രണ്ടാം ഭാര്യയില്‍ കുട്ടി ജനിച്ചത് മുതല്‍ ഇയാള്‍ പീഡനം ആരംഭിച്ചിരുന്നു. ശരീരമാസകലം മുറിവേല്‍പ്പിച്ചാണ് പീഡനം നടത്തിയത്. ആരും അടുത്തില്ലാത്ത സമയത്ത് കുട്ടിയെ ഉപദ്രവിച്ച് അതിലൂടെ സന്തോഷം കണ്ടെത്തുകയാണ് ചെയ്തിരുന്നത്. ദേവമാസകലം മുറിവേറ്റിട്ടും ചികിത്സിക്കാന്‍ ഇയാള്‍ തയ്യാറായില്ല. കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കേസില്‍ ശശി രാജയ്ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് ജയില്‍ വാസവും ലഭിച്ചു. ഇവര്‍ പുറത്തിറങ്ങിയെങ്കിലും ശശി രാജ ജയിലില്‍ കിടന്ന് രോഗബാധിതനായി മരിച്ചു.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…