topnews

തിരുവനന്തപുരത്ത് യുവതിക്ക് മദ്യം നല്‍കിയ ശേഷം ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

സമ്പൂര്‍ണ സാക്ഷരര്‍ എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വീണ്ടും സ്ത്രീക്ക് നേരെ കൊടും ക്രൂരത. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തിരുവനന്തപുരം കണിയാപുരത്ത് ആണ് സംഭവം ഉണ്ടായത്. ഭര്‍ത്താവും സുഹൃതത്തുക്കളും ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടുപ്പിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അബോധാവസ്തയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അതിക്രൂരമായി ഉപദ്രവിക്കപ്പെട്ടു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഭര്‍ത്താവിനൊപ്പം ഭര്‍ത്താവിന്റെ വീട്ടിലാണ് കണിയാപുരം സ്വദേശിയായ യുവതി താമസിച്ചിരുന്നത്. യുവതി ഭര്‍ത്താവിനൊപ്പം പുതുക്കുറിച്ചിയില്‍ ബീച്ചില്‍ പോവുക പതിവായിരുന്നു. പല ദിവസങ്ങളിലും ഇരുവരും ഒന്നിച്ച് ബീച്ചില്‍ പോകും. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ബീച്ചിലേക്ക് എന്ന് പറഞ്ഞ് യുവതിയെ വാഹനത്തില്‍ കയറ്റി കൊണ്ടു പോയി. എന്നാല്‍ പുതുക്കുറിച്ചിയിലെ ഒരു വീട്ടിലേക്കാണ് ഭര്‍ത്താവ് യുവതിയെ കൊണ്ടുപോയത്.

ഈ വീട്ടില്‍ വെച്ച് ഭര്‍ത്താവും സുഹൃത്തുക്കളും മദ്യപിച്ചു. യുവതിയെയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് ഭര്‍ത്താവും സംഘവും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.

അതിനിടെ വീട്ടില്‍ നിന്നും എടുത്ത് ചാടി ഓടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ കണിയാപുരത്തെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. യുവതിയെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതി ഇപ്പോള്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. അതിനാല്‍ പോലീസിന് മൊഴി എടുക്കാന്‍ കഴിഞ്ഞില്ല. യുവതിക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരം ലഭ്യമാകൂ.

Karma News Network

Recent Posts

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

12 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

28 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

29 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

1 hour ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

1 hour ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago